അമേരിക്കൻ വാർത്ത

റവ . ബിജു പി. സൈമൺ, ഷെലിന് അന്നാ ജോൺ വർഗീസ്, ഈപ്പൻ ഡാനിയൽ എന്നിവർ മാർത്തോമാ സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നും സഭാ കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം ആഗസ്ത് 5 ബുധനാഴ്ച വൈകീട്ട് പുറത്തുവന്നു. ഭദ്രാസനത്തിൽ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ് സഭയുടെ പരമോന്നത സമിതിയായ സഭാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

റവ . ബിജു പി. സൈമൺ (വികാരി, സെന്റ് ജോൺസ് മാർത്തോമാ ഇടവക ന്യൂയോർക് ),ഷെലിന്  അന്നാ ജോൺ വർഗീസ് (മണ്ഡലം മെമ്പർ, ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമാ ചർച്ച്),ഈപ്പൻ ഡാനിയൽ (ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമാ ചർച്ച്)എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്  

ഇന്ന് വൈകിട്ടാണ് വോട്ടെടുപ്പു  പൂർത്തിയായതും  ഫലപ്രഖ്യാപനവും നടന്നത്. നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള തൊണ്ണൂറോളം മണ്ഡലാംഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തു. വളരെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് രണ്ടു  സ്ഥാനാർത്ഥികൾ  വിജയം കൈവരിച്ചത്.

വിജയിച്ച സ്ഥാനാർത്ഥികളെ ഭദ്രാസന എപ്പിസ്കോപ്പ ഡോ. എബ്രഹാം മാർ പൗലോസ് നേരിട്ട് അഭിനന്ദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ സേവനങ്ങളും പ്രവർത്തനങ്ങളും സഭയുടെ ആത്മീയവും ഭൗൗതികവുമായ പുരോഗതിക്ക് മുതൽക്കൂട്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...