അമേരിക്കൻ വാർത്ത

‘കാലത്തിന്റെ ചുവരെഴുത്തുകള്‍’ ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വച്ച് റവ.ഫാദര്‍ കുറിയാക്കോസ് പുതുപ്പാടി രചിച്ച കാലത്തിന്റെ ‘ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്താക്ക് ആദ്യപ്രതി നല്‍കിക്കൊണ്ടായിരുന്നു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.


ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളേയും ആത്മീയ സത്യങ്ങളേയും ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കുന്ന ചിന്തകളുടെ സമാഹാരമാണ് ‘കാലത്തിന്റെ ചുവരെഴുത്തുകള്‍’ എന്ന് ശ്രേഷ്ഠ ബാവ തന്റെ പ്രകാശന സന്ദേശത്തില്‍ പറഞ്ഞു. കാലം മനുഷ്യ ജീവിതത്തില്‍ എഴുതിച്ചേര്‍ക്കുന്ന സന്തോഷവും ദുഃഖവും, കണ്ണീരും പ്രത്യാശയും, മുറിവുകളും, സൗഖ്യവും, ക്ഷമയും സ്‌നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രധാന പ്രമേയങ്ങളാണ്.


മനുഷ്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങളെ വിശുദ്ധ വേദപുസ്തകത്തിന്റേയും, ക്രൈസ്തവ ആത്മീയതയുടേയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമമാണ് ഈ കൃതി.

ഇനി ധാരാളം ആത്മീയ ഗ്രന്ഥങ്ങള്‍ രചിക്കാന്‍ ഗ്രന്ഥകാരന് ദൈവം കൃപ നല്‍കട്ടെയെന്ന് ശ്രേഷ്ഠ ബാവ തന്റെ ആശംസപ്രസംഗത്തില്‍ പറഞ്ഞു. തദവസരത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട്, ജോയിന്റെ സെക്രട്ടറി റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ട്രഷറര്‍ സിമി ജോസഫ്, ജോയിന്റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, റവ.ഫാ.ജേക്കബ് ജോസഫ് പി.എച്ച്.ഡി., ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വന്ദ്യ കോറെപ്പിസ്‌ക്കോപ്പമാര്‍, വൈദീകര്‍, ശെമ്മാശ്ശന്മാര്‍, വിശ്വാസികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

  • Report വര്‍ഗീസ് പാലമലയില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...