അമേരിക്കൻ വാർത്ത

ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസില്‍ ഊഷ്മള വരവേല്‍പ്പ്

ഡാലസ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ്ഡബ്‌ള്യു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ ആഗസ്റ്റ് മാസം 7,8,9 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കണ്‍വെന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുവാനായിട്ടാണ് ഡോ.മാര്‍ സെറാഫിം മെത്രാപ്പോലിത്താ ഡാലസില്‍ എത്തിച്ചേര്‍ന്നത്.

കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഷാജി രാമപുരം, ലിന്‍സ് ഫിലിപ്പ്, അലക്‌സ് പള്ളിവാതുക്കല്‍, റോഷന്‍ ജോര്‍ജ്, അരോണ്‍ അലക്‌സ് എന്നിവര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

ഡാലസിലെ ഇര്‍വിംഗ് സെന്റ്.ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (1627 E Shady Grove Rd, Irving,Tx 75060) വെച്ച് ആഗസ്റ്റ് 7 മുതല്‍ 9 വരെ (വെള്ളി, ശനി, ഞായര്‍ )ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍  ആരംഭിക്കുന്ന സംയുക്ത സുവിശേഷ കണ്‍വെന്‍ഷനിലിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു.

  • Report നവീന്‍ മാത്യു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...