അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടിയുടെ (മാർക്ക്) 2026 കർഷകശ്രീ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

കഴിഞ്ഞ  പതിനാറ്  വർഷമായി നടത്തിവരുന്ന മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടിയുടെ  (മാർക്ക്) 2026- ലേക്കുള്ള  കർഷകശ്രീ അവാർഡിന്  അപേക്ഷകൾ ക്ഷണിക്കുന്നു. റോക്ക്‌ലാൻഡ്‌  നിവാസികളായ എല്ലാവർക്കുും  ഇതിൽ സംബന്ധിക്കാവുന്നതാണ്.  അപേക്ഷകന് സ്വന്തമായി പച്ചക്കറിത്തോട്ടമുള്ള  ആളായിരിക്കണം. കൃഷിയിടത്തിൻറെ വലിപ്പം, സൗന്ദര്യം, ഫലങ്ങൾ, വിവിധയിനം വിളവുകളുടെ മികവ്, പൊതുവായ രൂപകൽപ്പന, മൊത്തത്തിലുള്ള മതിപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിച്ഛയിക്കുന്നത്.
 മത്സരത്തിൽ  പങ്കെടുക്കുവാൻ താൽപ്പര്യം  ഉള്ളവർ സ്വന്തം പച്ചക്കറിത്തോട്ടത്തിൻറെ   രണ്ട്  ഫോട്ടോ സഹിതം   ആഗസ്റ്റ് 7-നും 15 നും മദ്ധ്യേ അപേക്ഷിക്കേണ്ടതാണ് .

അപേക്ഷ  അയക്കേണ്ട വിലാസം: The Coordinator, MARC Karshakasree Award, PO Box 27, Valley Cottage, NY 10989.  MARCNY2024@GMAIL.COM എന്ന  E-MAIL ൽ കൂടിയും അപ്ലിക്കേഷൻ അയക്കാവുന്നതാണ്.

അസോസിയേഷൻ നിച്ഛയിക്കുന്ന ഒരു ജഡ്ജിങ് പാനൽ അപേക്ഷകനെ മുൻകൂട്ടി അറിയിച്ച ശേഷം വിളവുകൾ സന്ദർശിക്കുന്നതാണ്.

ഒന്നാമത്തെ വിജയിക്ക് മാർക്കിൻറെ എവർ റോളിങ്ങ് ട്രോഫിയും, രണ്ടാമത്തെയും മൂന്നാമത്തെയും വിജയികൾക്ക്  മാർക്കിന്റെ പ്രേത്യേക ട്രോഫിയും  നൽകുന്നതാണ്.

ഓഗസ്റ്റ് 22-ന് (ശനിയാഴ്ച) ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റെസ്റ്റോറന്റിൽ വെച്ച് നടത്തുവാൻ നിച്ഛയിച്ചിരിക്കുന്ന ഓണാഘോഴ  പരിപാടികളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ വച്ചാണ് ഏറ്റവും നല്ല കർഷകർക്കുള്ള അവാർഡുകൾ നൽകുക. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മാർക്കിൻറെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന്  സംഘാടകർ അറിയിച്ചു.

2025 കർഷകശ്രീ അവാർഡ് ഫസ്റ്റ് പ്രൈസ്  നായക്കിലുള്ള ശ്രീ. തോമസ് ജോസഫ് മാടപ്പള്ളിൽ & ഫാമിലിയും, സെക്കൻഡ് പ്രൈസ്  ന്യൂ സിറ്റിയിലുള്ള മനോജ് അലക്സ് & ഫാമിലിയും, തേർഡ് പ്രൈസ്  നാൻവിറ്റിലുള്ള ശ്രീ. ബെന്നി ജോർജ്  & ഫാമിലിയും കരസ്ഥമാക്കി.

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി കല്ലൂപ്പാറ  (പ്രസിഡണ്ട്) (845-596-0935);     എൽസി ജൂബ് (സെക്രട്ടറി) (845-642-4396); ബെന്നി ജോർജ് (ട്രഷറർ) (845-598-6533); കോർഡിനേറ്റേഴ്‌സ് – തോമസ് അലക്സ് (845-893-4301); ജോസ് അക്കക്കാട്ട് (845-461-1052); ജേക്കബ് ചൂരവടി (914-882-9361).

  • Report തോമസ് അലക്സ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...