അമേരിക്കൻ വാർത്തസിനിമ

ഫൊക്കാന കണ്‍വെന്‍ഷനില്‍ ഗ്രാന്‍ഡ് ഫിനാലെയായി ‘സിനി ഫ്യൂഷന്‍ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ സമാപന ദിനം കലയും സംഗീതവും നൃത്തവും നിറഞ്ഞ വമ്പന്‍ ആഘോഷമാക്കി മാറ്റാന്‍ ‘സിനി ഫ്യൂഷന്‍ 2026 – പാര്‍ട്ട് II’ അരങ്ങേറും. ഓഗസ്റ്റ് 8-ന് പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഈ ഗ്രാന്‍ഡ് ഫിനാലെ, കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കുമെന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി  അറിയിച്ചു.

മലയാള സിനിമയിലെയും സംഗീതലോകത്തിലെയും പ്രമുഖ താരങ്ങള്‍, ഗായകര്‍, ഹാസ്യതാരങ്ങള്‍, ചെണ്ടമേള കലാകാരന്‍മാര്‍, നര്‍ത്തകര്‍ എന്നിവര്‍ ഒരേ വേദിയില്‍ അണിനിരക്കുന്ന ഈ പരിപാടി കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നായിരിക്കും. സംഗീതം, നൃത്തം, തത്സമയ വാദ്യമേളങ്ങള്‍, ഹാസ്യാവിഷ്‌കാരങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ വമ്പന്‍ സ്റ്റേജ് ഷോയാണ് ‘സിനി ഫ്യൂഷന്‍ 2026’ എന്ന് സംഘാടകര്‍ വ്യക്തമാക്കി.

ചലച്ചിത്ര താരവും നര്‍ത്തകിയുമായ നവ്യ നായര്‍, നടനും സംവിധായകനും ഗായകനുമായ നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ ഉള്‍പ്പെടെയുള്ള നിരവധി കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങളുടെ സമന്വയത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഓഗസ്റ്റ് 6 മുതല്‍ 8 വരെ നടക്കുന്ന ഫൊക്കാന 2026 കണ്‍വെന്‍ഷനില്‍ സാഹിത്യ സമ്മേളനം, യുവജന-വനിതാ പരിപാടികള്‍, സാംസ്‌കാരിക അവതരണങ്ങള്‍, ബിസിനസ് സെഷനുകള്‍ തുടങ്ങി നിരവധി പരിപാടികളോടൊപ്പം ‘സിനി ഫ്യൂഷന്‍ 2026’ സമാപന ദിവസത്തെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് ഫൊക്കാന കമ്മിറ്റി.

Report ശ്രീകുമാര്‍ ഉണ്ണിത്താന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...