അമേരിക്കൻ വാർത്ത

പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ആഗസ്റ്റ് ഒൻപതിന്

ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ഓഗസ്റ്റ് 9 ഞായറാഴ്ച നടക്കും. കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനും ഇടവകയുടെ ഭാവി വികസനത്തിനും സുപ്രധാന പങ്കുവഹിക്കുന്നതാണ് ഈ പുതിയ പദ്ധതി.

ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 7:30-ന് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷിക്കും. വിശുദ്ധ കുർബാനയ്ക്ക് തൊട്ടുപിന്നാലെ രാവിലെ 8:45-നാണ് ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.

മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ പിതാവ് ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഇടവകയ്ക്കു വെളിയിൽനിന്നു പദ്ധതിയിൽ പങ്കാളികളാവുകയും പിന്തുണ നൽകുകയും ചെയ്ത വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിക്കും.

കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസ പഠനത്തിനും ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും, വിവിധ കൂട്ടായ്മകൾക്കും അജപാലന പ്രവർത്തനങ്ങൾക്കുമായി വിശാലമായ പാരീഷ് ഹാളും ഇതിൽ ഉൾപ്പെടുന്നു. നിർമ്മാണം ഒരു വർഷത്തിനുള്ളിൽ സുഗമമായും വിജയകരമായും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത് അറിയിച്ചു.

ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ 9:30-ലെ ഇംഗ്ലീഷ് കുർബാന ഉണ്ടായിരിക്കുന്നതല്ല. എന്നാൽ രാവിലെ 7:30-ലെയും 11:30-ലെയും മലയാളം കുർബാനകൾ പതിവുപോലെ നടക്കും. തറക്കല്ലിടൽ ചടങ്ങിന് ശേഷം ഇടവകയിലെ മിനിസ്ട്രികളുടെ നേതൃത്വത്തിൽ എല്ലാവർക്കുമായി പരമ്പരാഗത ഭക്ഷണമായ ‘പിടിയും ചിക്കൻ കറിയും’ ഉൾപ്പെടുത്തിയുള്ള സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.

പ്രാർത്ഥന, സംഭാവനകൾ, വാഗ്ദാനങ്ങൾ, സന്നദ്ധ സേവനം എന്നിവയിലൂടെ ഈ സംരംഭത്തെ പിന്തുണച്ച എല്ലാ വ്യക്തികളോടും കുടുംബങ്ങളോടും ഇടവക നേതൃത്വം നന്ദി അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരുടെയും തുടർ പിന്തുണയും പ്രാർത്ഥനയും വികാരി അഭ്യർത്ഥിച്ചു.

Report: ബിബി തെക്കനാട്ട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...