അമേരിക്കൻ വാർത്ത

സംഘടനാ ശക്തി വളർത്തുക എന്നത് ജീവിത ലക്ഷ്യം: ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി

ഹ്യൂസ്റ്റൻ: ഫൊക്കാനയുടെ സംഘടനാ ശക്തി വളർത്തുകയാണ് തൻറെ ജീവിതലക്ഷ്യങ്ങളിൽ ഒന്നെന്നും അതിനായി എന്നും പോരാടിയിട്ടുണ്ടെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഹ്യൂസ്റ്റണിൽ പ്രസ്‌താവിച്ചു . ഹ്യൂസ്റ്റണിലെ ഫൊക്കാന അനുഭാവികളും, ടീം ഇൻ്റഗ്രിറ്റിയുടെ പ്രവത്തകരും സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

എൻ്റെ ഫൊക്കാനയിലെ പ്രവർത്തന കാലം മുഴുവൻ സംഘടനയുടെ ചെറിയ സ്ഥാനങ്ങൾ മുതൽ പ്രവർത്തിക്കുന്നതാണ് എന്നും എന്റെ നേതൃത്വത്തിൽ ഏഴോളം കേസുകളിൽ ഫൊക്കാനയുടെ വാദം നിരവധി കോടതികളിൽ എത്തിക്കുവാനും എല്ലാ കേസുകളിലും ഫൊക്കാനയെ വിജയിപ്പിക്കാനും കഴിഞിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. ഒപ്പം തന്നേ എതിർ സ്ഥാനാർഥി പല പ്രാവശ്യം ഫൊക്കാനയ്ക്കെതിരെ കേസ് കൊടുത്തയല്ലാളായതുകൊണ്ട് എന്തു കൊണ്ടും ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്തിയാക്കാൻ താൻ യോഗ്യനാണ് എന്നും അദ്ദേഹം പ്രസ്‌താവിച്ചു .

ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന സന്തോഷ് നായർ (ചിക്കാഗോ ) അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർഥി അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്) ഫൊക്കാന ഓഡിറ്റർ സ്ഥാനത്തേയ്ക്ക് വരുവാൻ പോകുന്ന ജോൺ ജോസഫ്, ടെക്‌സസ് റീജിയൻ വൈസ് പ്രസിഡന്റ്റ് സ്ഥാനാർഥി റെജി കുര്യൻ എന്നിവർ തങ്ങളുടെ ഫൊക്കാനയിലെയും സമൂഹത്തിലെയും പ്രവർത്തന പരിചയങ്ങളും, ഫൊക്കാനയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിശദീകരിച്ചു പ്രസംഗിച്ചു.
ടീം ഇന്റഗ്രിറ്റിയുടെ മാനിഫെസ്റ്റോ മുൻ ഫൊക്കാന പ്രസിഡൻ്റ് ജി .കെ. പിള്ളയ്ക്ക് സ്ഥാനാർത്ഥികൾ ചേർന്ന് നൽകിയത് സ്വീകരിച്ചു കൊണ്ട് അദ്ദേഹം anugraha പ്രഭാഷണം നടത്തി . ഫോർട്ട്ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട‌് കോർട്ട് ജഡ്‌ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് ഫോർട്ട് ബെൻഡ് കൗണ്ടി പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറ,മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്‌റ്റർ ഹ്യുസ്റ്റൻ (മാഗ്) പ്രസിഡൻ്റ് റോയ് മാത്യു. ഐ പി സി എൻ എ ദേശീയ സെക്രട്ടറി അനിൽ ആറന്മുള, മാഗ് മുൻ പ്രസിഡൻ്റ്മാരായ എബ്രഹാം ഈപ്പൻ,തോമസ് ചെറുകര, വിനോദ് വാസുദേവൻ, ഫ്രണ്ട്സ് ഓഫ് പെയർലാന്റ് മലയാളീ കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡൻ്റ് സന്തോഷ് ഐപ്പ്, ഒരുമ മുൻ പ്രസിഡൻ്റ് ജിൻസ് മാത്യു,ഹ്യൂസ്റ്റൻ മലയാളീ അസ്സിസിയേഷൻ പ്രസിഡൻ്റ് ഷീല ചെറു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി മിൽട്ട മാത്യു എം സി യായി ചടങ്ങുകൾ നിയന്ത്രിച്ചു. ഫൊക്കാന മുൻ വാഷിങ്‌ടൺ റീജിയൻ മുൻ ആർ . വി . പി. എറിക് മാത്യു സ്വാഗതവും ആൻഡ്രൂസ് ജേക്കബ് നന്ദി പ്രകാശനവും നടത്തി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...