അമേരിക്കൻ വാർത്ത

അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴിന് തുടക്കം

ലോറൻസ്വിൽ, ജോർജിയ: അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് (ACOG) സംഘടിപ്പിക്കുന്ന 2026-ലെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 7, 8, ദിവസങ്ങളിൽ  വൈകിട്ട് 6:30 നും 9 (ഞായർ) രാവിലെ 10:00 മണിക്കും ജോർജിയയിലെ ലോറൻസ്വില്ലിലുള്ള സഭാ മന്ദിരത്തിൽ  നടക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തിൽ റവ. ജോ തോമസ് മുഖ്യപ്രഭാഷകനായിരിക്കും. ദൈവവചന സന്ദേശങ്ങൾ, ആരാധന, പ്രാർത്ഥന, ആത്മീയ ഉണർവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കൺവെൻഷന് അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റും സീനിയർ പാസ്റ്ററുമായ റവ. ഡോ. എബി മാമൻ  നേതൃത്വം നൽകും. സഭയുടെ അസോസിയേറ്റ് പാസ്റ്റർ റവ. കോളിൻസ് ചാക്കോ, യൂത്ത് പാസ്റ്റർ റവ. ഡേവിസ് എബ്രഹാം, പാട്രൺ പാസ്റ്റർ റവ. സി. വി. ആൻഡ്രൂസ് എന്നിവരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ജോർജിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും വിശ്വാസികളെയും കുടുംബങ്ങളെയും സമ്മേളനത്തിൽ പങ്കെടുക്കാൻ സഭാ നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.

Atlanta Church of God, 395 W. Pike Street, Lawrenceville, Georgia. കൂടുതൽ വിവരങ്ങൾക്ക്: (678) 985-8598 | www.acoglife.org

  • Report പ്രസാദ് തീയാടിക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...