അമേരിക്കൻ വാർത്തസിനിമ

ഫീനിക്സിൽ ഇളയരാജയുടെ ‘രാജാ 50’ സംഗീതവിരുന്ന് ഓഗസ്റ്റ് 28ന്

ഫീനിക്സ്, അരിസോണ: ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ ഇതിഹാസ സംഗീതസംവിധായകനും പത്മവിഭൂഷൺ ജേതാവുമായ ഇളയരാജയുടെ സംഗീതജീവിതത്തിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘രാജാ 50’ ലൈവ് സംഗീതപരിപാടി 2026 ഓഗസ്റ്റ് 28-ന് അരിസോണയിലെ Arizona Financial Theatre-ൽ അരങ്ങേറും. അമേരിക്കൻ സംഗീതപര്യടനത്തിലെ പ്രധാന വേദികളിലൊന്നായ ഫീനിക്സിൽ നടക്കുന്ന ഈ സംഗീതവിരുന്നിനായി ദക്ഷിണേന്ത്യൻ സംഗീതാസ്വാദകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി അഞ്ച് പതിറ്റാണ്ടിലേറെയായി സംഗീതലോകത്തെ സമ്പന്നമാക്കിയ ഇളയരാജയുടെ അനശ്വര ഗാനങ്ങൾ തത്സമയം ആസ്വദിക്കാനുള്ള അപൂർവ അവസരമാണ് ഈ പരിപാടി ഒരുക്കുന്നത്. അദ്ദേഹത്തിന്റെ സംഗീതയാത്രയെ അനുസ്മരിക്കുന്ന പ്രത്യേക അവതരണങ്ങളും വേദിയെ ശ്രദ്ധേയമാക്കും.

ഫീനിക്സിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യൻ സമൂഹത്തിന്റെ സഹകരണത്തോടെയാണ് പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. വിവിധ കമ്മ്യൂണിറ്റി നേതാക്കളും സന്നദ്ധ പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

സംഘാടകരിൽ ഉൾപ്പെടുന്ന പ്രമുഖരിൽ Vamsi Krishna Eruvaram, Sreejith Sreenivasan, Anil Bharadwaj, Chenna Reddy, Dr. Karthik Reddy Donuur, Lakshmi Boggarapu , ChithraPriya ,Praveen Samala, Sachidananda Prabhu , Sathish Panchaksharam, Sarav Subramanian, Srini Subramanian, Subbu Uppuluri, Shyam Byra, Dheeraj Pola, Gnani Marupakula, Sathi Sivam, Adi Morreddy, Jeggy Krish, Guptha എന്നിവരും ഉൾപ്പെടുന്നു.Sankara Nethralaya USAയുടെ പൂർണ പിന്തുണയോടെയാണ് ‘രാജാ 50’ സംഗീതവിരുന്ന് ഫീനിക്സിൽ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ടിക്കറ്റുകൾ Ticketmaster വഴി ലഭ്യമാണ്. സംഗീതപ്രേമികൾക്ക് കുടുംബസമേതം പങ്കെടുക്കാവുന്ന ഈ സംഗീതവിരുന്ന് ഫീനിക്സിലെ ഇന്ത്യൻ സമൂഹത്തിന്റെ ഈ വർഷത്തെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

  • Report ശ്രീജിത്ത് ശ്രീനിവാസന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...