അമേരിക്കൻ വാർത്ത

ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ വി ടി ബൽറാം എംഎൽഎയ്ക്ക് സ്വീകരണം നൽകി

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്( ഐഒസി) ഹ്യൂസ്റ്റൺ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തൃത്താല എംഎൽഎ വി ടി ബൽറാമിന് സ്വീകരണം നൽകി.  പ്രസിഡൻറ് ജസ്റ്റിൻ ജേക്കബിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐഒസി നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയാകുന്നേൽ സ്വാഗതമാശംസിച്ചു.

നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് തൻറെ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു.വി ടി ബൽറാം എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലിക വിഷയങ്ങൾ, പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം, കേരളത്തിൻറെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ എന്നീ വിഷയങ്ങളെപ്പറ്റി എംഎൽഎ സംസാരിച്ചു. കൂടാതെ തനിക്ക് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് ഐഒസി ഹൂസ്റ്റൺ ചാപ്റ്ററിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

തുടർന്ന് വൈസ് പ്രസിഡണ്ട് ബിജു ഇട്ടൻ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, സീനിയർ മാധ്യമ പ്രവർത്തകൻ എ സി ജോർജ്ജ്, വനിതാ വിഭാഗം സെക്രട്ടറി മെർലിൻ സാജൻ എന്നിവർ ആശംസകൾ നേർന്നു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ ഇൻറർനാഷണൽ ഫാമിലി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ.

പ്രവർത്തകരായ സാജൻ ജോൺ, ഷിജു മോൻ, മിഖായേൽ, കോശി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ഐഒസി ഹൂസ്റ്റൺ ചാപ്റ്റർ ട്രഷറർ ജോയി എൻ സാമുവേൽ നന്ദി അറിയിച്ചു.

  • Report സജി പുല്ലാട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...