അമേരിക്കൻ വാർത്ത

ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കൺവെൻഷനു നാളെ തുടക്കം: റവ.റോബിൻ വർഗീസ് മുഖ്യ വേദ പ്രഭാഷകൻ

ഡാളസ് :ഡാളസ് സെൻറ് പോൾസ് മാർത്തോമാ ഇടവക 2026 വാർഷിക കൺവെൻഷന് നാളെ ജൂലൈ 24 വെള്ളിയാഴ്ച 7 മണിക്ക് ഇടവക വികാരി റെജിൻ അച്ചന്റെ പ്രാരംഭ പ്രാത്ഥനയോട് കൂടി തുടക്കം കുറിക്കും
മാർത്തോമാ സഭയുടെ മികച്ച കൺവെൻഷൻ പ്രാസംഗീകനും, വേദ പണ്ഡിതനുമായ റവ.റോബിൻ വർഗീസ് ആയിരിക്കും ബൈബിൾ പ്രഭാഷണം നടത്തുന്നത്.

വെള്ളിയാഴ്ച ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 6:30 നും യോഗം ആരംഭിക്കുമെന്ന് ഇടവക വികാരി റെജിൻ അച്ചൻ, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിച്ചു.
യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പ്രാത്ഥനാപൂർവം സംബന്ധിക്കണമെന്നും അറിയിക്കുന്നു.
ജൂലൈ 26 ഞയറാഴ്ച്ച വിശുദ്ധ കുർബാനക്ക് ശേഷം, വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് പാരിഷ് ഡേ സെലിബ്രേഷനും നടത്തപ്പെടും

  • Report എബി മക്കപ്പുഴ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...