അമേരിക്കൻ വാർത്ത

എൻഎസ്എസ് ഓഫ് ഷിക്കാഗോയുടെ ഓണാഘോഷം ഓഗസ്റ്റ് 30ന്; രജിസ്ട്രേഷൻ ആരംഭിച്ചു

എൻഎസ്എസ് ഓഫ് ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷമായ “ഓണം 2026” ഓഗസ്റ്റ് 30 (ഞായർ) ഉച്ചയ്ക്ക് 1 മണി മുതൽ Plainfield North High School-ൽ നടക്കും. പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രവാസി മലയാളികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കേരള തനതു ശൈലിയിൽ തയാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും, ഗൃഹാതുരത്വം ഉണർത്തുന്ന  കലാവിരുന്നും ആണ് ഇത്തവണത്തെ പ്രധാന ആകർഷണം.

എൻഎസ്എസ്  ഇന്റെ വനിതാ സംഘടനയായ “സഖി ‘അവതരിപ്പിക്കുന്ന  മെഗാ തിരുവാതിര – കേരളത്തിന്റെ തനത് പാരമ്പര്യം ആവിഷ്കരിക്കുന്ന ദൃശ്യവിരുന്നായിരിക്കും. 

ലാസ്യ അവതരിപ്പിക്കുന്ന ‘ചന്ദ്രമുഖി – The Journey of Becoming’ – സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങളും ഘട്ടങ്ങളും കലാസൗന്ദര്യത്തോടെ അവതരിപ്പിക്കുന്ന വിസ്മയകരമായ ദൃശ്യാനുഭവം. 

കുട്ടികളുടെ സർഗാത്മകതയും കേരളീയ പൈതൃകവും കോർത്തിണക്കുന്ന ‘സർഗ വർണം’ – കിഡ്സ് ഫാഷൻ ആൻഡ് ഡാൻസ് ഷോകേസും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

യഥാർഥ തൂശനിലയിൽ വിളമ്പുന്ന. വിഭവ സമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികൾ, സംഗീത-നൃത്താവിഷ്കാരങ്ങൾ എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടും.

എർളി ബേർഡ് പ്രവേശന ടിക്കറ്റ് പരിമിതകാലത്തേക്ക് 19.99 ഡോളർ നിരക്കിൽ ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...