അമേരിക്കൻ വാർത്ത

ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് വാണാക്യൂ പള്ളിയില്‍ ജൂലൈ 26 ഞായറാഴ്ച സ്വീകരണം

അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്ന പൗരസ്ത്യ കാതോലിക്കാ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ ന്യൂജേഴ്‌സിയിലെ വാണാക്യൂ സെന്റ് ജെയിംസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലേക്ക് എഴുന്നള്ളി വന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 5.30ന് ദേവാലയത്തില്‍ എത്തുന്ന ശ്രേഷ്ഠ ബാവാ തിരുമേനിയെ, ഇടവ മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്, ഇടവക വികാരി ബഹുമാനപ്പെട്ട ഗീവറുഗീസ് ജേക്കബ് കശീശ്ശാ ചാലിശ്ശേരി, ഇടവക മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍, കത്തിച്ച മെഴുക് തിരികളോടും, വാദ്യമേളങ്ങളുടെ അകമ്പടിയോടും കൂടെ സ്വീകരിച്ച് ആനയിക്കും. ലൂത്തിനിയായ്ക്ക് ശേഷം സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമനസ്സ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

വിശുദ്ധ കുര്‍ബാനാനന്തരം അനുമോദന യോഗം ആരംഭിക്കും. ഇടവക മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന് ഇടവക വികാരി സ്വാഗതം പറയും. ആശംസാ പ്രസംഗങ്ങള്‍ക്കും, ഗാനാലാപനങ്ങള്‍ക്കും ശേഷം ഇടവകയുടെ സ്‌നേഹോപഹാരം ബാവാ തിരുമേനിക്ക് സമര്‍പ്പിക്കും. ശ്രേഷ്ഠ പിതാവ് മറുപടി പ്രസംഗം നടത്തും. ഇടവക സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തും. ജൂലൈ 22ന് ജന്മദിനം ആഘോഷിച്ച അഭിവന്ദ്യ മോര്‍ തീത്തോസ് തിരുമേനിയോടുള്ള ഇടവകയുടെ സ്്‌നേഹത്തിന്റെ പ്രതിഫലനമായി കേക്ക് മുറിച്ച് സ്‌നേഹം പങ്കിടും. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിക്കും.

ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ സന്ദര്‍ശനം വിജയകരമാക്കാന്‍ ഇടവക ഒന്നടങ്കം പ്രയത്‌നിക്കുകയും, വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ശ്രേഷ്ഠ ബാവയെ സ്വീകരിക്കാന്‍ തക്കവിധം ഏവരും 5 മണിക്ക് തന്നെ ദേവാലയത്തില്‍ എത്തിച്ചേരണമെന്ന് ഇടവക വികാരി ഗീവറുഗീസ് ജേക്കബ് അച്ചന്‍ അഭ്യര്‍ത്ഥിച്ചു. പ്രസ്തുത പരിപാടികളിലേക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ഗീവറുഗീസ് ജേക്കബ്(വികാരി/ പ്രസിഡന്റ്)-732272696
ജീമോന്‍ ജോസഫ്(സെക്രട്ടറി)-7329105800
സിജോ മാത്യൂ(ട്രസ്റ്റി)-312 8100604

  • Report ബിജു ചെറിയാന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...