അമേരിക്കൻ വാർത്ത

കെ.സി.സി.എന്‍.എ : പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ സ്മരണയ്ക്ക് കൺവെൻഷൻ ഹാളിന് നാമകരണം

ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ സംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കൺവെൻഷന്റെ ഭാഗമായി, ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിലെ പ്രധാന കൺവെൻഷൻ ഹാളുകളിലൊന്നയായ Floridian D ക്ക് KCCNAയുടെ പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ പേര് നൽകാൻ KCCNA തീരുമാനിച്ചു. സംഘടനയുടെ ചരിത്രത്തിലെ മഹത്തായ സേവനങ്ങൾക്ക് അർപ്പിക്കുന്ന ആദരാഞ്ജലിയാണ് ഈ നാമകരണം. KCCNA യുടെ രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അസാധാരണമായ നേതൃത്വവും ദീർഘവീക്ഷണവും കാഴ്ചവെച്ച വ്യക്തിയായിരുന്നു പരേതനായ എബ്രഹാം നിരവത്ത്. സംഘടനയുടെ ആശയരൂപീകരണത്തിലും, പ്രവർത്തനഘടന ഒരുക്കുന്നതിലും, വിവിധ ക്നാനായ സംഘടനകളെ ഒരുമയുടെ കുടക്കീഴിൽ കൊണ്ടുവരുന്നതിലും അദ്ദേഹം വഹിച്ച പങ്ക് അതുല്യമാണ്. ഇന്ന് KCCNA കൈവരിച്ചിരിക്കുന്ന ശക്തിയും ഐക്യവും വളർച്ചയും അദ്ദേഹത്തെപ്പോലുള്ള ദീർഘദർശികളായ നേതാക്കളുടെ ആത്മസമർപ്പിത പ്രവർത്തനങ്ങളുടെ ഫലമാണെന്ന് സംഘടന സ്മരിക്കുന്നു.

2026 ഓഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA കൺവെൻഷനിൽ “Abraham Niravath Memorial Hall” എന്ന പേരിൽ ഈ ഹാൾ അറിയപ്പെടും. കൺവെൻഷനിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികൾക്ക് KCCNAയുടെ ചരിത്രവും അതിന്റെ സ്ഥാപക നേതാക്കളുടെ മഹത്തായ സംഭാവനകളും ഓർമ്മപ്പെടുത്തുന്ന ശാശ്വത സ്മാരകമായിരിക്കും ഈ ഹാൾ. എബ്രഹാം നിരവത്തിന്റെ ജീവിതം നേതൃത്വത്തിന്റെയും, നിസ്വാർത്ഥ സേവനത്തിന്റെയും, സംഘടനാ പ്രതിബദ്ധതയുടെയും ഉജ്ജ്വല മാതൃകയാണെന്ന് KCCNA നേതൃത്വം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നന്മയ്ക്കായി അദ്ദേഹം നടത്തിയ അക്ഷീണ പ്രയത്നങ്ങളും ദൂരദർശിയായ തീരുമാനങ്ങളും വരുംതലമുറകൾക്കും പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു. സംഘടനയുടെ പ്രഥമ പ്രസിഡന്റായിരുന്ന എബ്രഹാം നിരവത്തിന്റെ സേവനപാരമ്പര്യത്തോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്ന ഈ തീരുമാനം, KCCNAയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി വിലയിരുത്തപ്പെടുന്നു.

KCCNAയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ) എന്നിവരാണ്. ഇവർക്കൊപ്പം കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരും മാസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമമാണ് 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ വിജയത്തിനുള്ള ശക്തമായ അടിത്തറ.

  • Report ബൈജു ആലപ്പാട്ട് : KCCNA PRO

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...