അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ 25-ാം വാർഷിക പിക്നിക് ഫെസ്റ്റിവൽ ഹൃദ്യമായി

യോങ്കേഴ്‌സ്, ന്യു യോർക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ  (YMA) 25-ാം വാർഷിക പിക്നിക് ഫെസ്റ്റിവൽ വലിയ പങ്കാളിത്തത്തോടെ ആഹ്ലാദപൂര്വം ആഘോഷിച്ചു. ഹാർട്സ്‌ഡേലിൽ സെക്കോർ  വുഡ് പാർക്കിലായിരുന്നു പിക്നിക്ക്.

തട്ടുകട മുതൽ നാനാതരം വിഭവങ്ങൾ വിളമ്പിയ  പിക്നിക്കിൽ കായിക-കലാപരിപാടികൾ മനംകവരുന്നതായി.

ഫോമയിൽ നിന്നും ഫൊക്കാനയിൽ നിന്നും ഒട്ടേറെ  അതിഥികൾ എത്തി. വെസ്റ്റ്‌ചെസ്റ്ററിന് പുറമെ റോക്ക്‌ലാൻഡ്, ക്യൂൻസ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ നിന്ന് ധാരാളം ആളുകൾ വന്നതോടെ  സെക്കോർ  പാർക്കിൽ ഉത്സവപ്രതീതി ആയി.

വാശി ഏറിയ ലേലം വിളിയും  ഉണ്ടായിരുന്നു

വൈ.എം.എ. എക്സിക്യു്റ്റിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സോണി വടക്കേൽ, സന്തോഷ്  എബ്രഹാം, സുരേഷ് ബാബു, ജോർജ് ജോസഫ്, ആശിഷ്, ബ്ലിറ്റ്‌സ് പോൾ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

അജി കളിക്കലിൻ്റെ മിമിക്രിയും പ്രൊഫഷണൽ ഗായകൻ പ്രേം കൃഷണയുടെ പാട്ടു കച്ചേരിയും കൊണ്ട് പിക്ക്നിക്ക്  ആസ്വാദ്യ മനോഹരം ആയി.

ഫോമാ ആർ.വി.പി പി.ടി.തോമസ്, ഫോമാ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, കേരള സമാജം പ്രസിഡൻ്റ് മോൻസി  വർഗീസ്    എന്നിവർ പ്രസംഗിച്ചു.

50 വയസ്സിന് മുകളിലുള്ളവരും  വൈഎംഎ യുവത്വവും തമ്മിലുള്ള  വടംവലി  ആയിരുന്നു മറ്റൊരു പ്രധാന ഇനം.

ധാരാളം ഇനങ്ങളുള്ള  പ്രഭാതഭക്ഷണത്തിനു ശേഷം ബാർബെകു  ആരംഭിച്ചു

ബാബു, ഫിലിപ്പ്, സോമൻ എന്നിവർ ബാർബിക്യൂവിനു നേതൃത്വം നൽകി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...