അമേരിക്കൻ വാർത്ത

ഡാലസ് സ്കൂൾ ഓഫ് തിയോളജിയിൽ പ്രവേശനം ആരംഭിച്ചു; ഓഗസ്റ്റ് 3 മുതൽ ക്ലാസുകൾ

ഗാർലൻഡ് (ടെക്സസ്): ഡാലസ് സ്കൂൾ ഓഫ് തിയോളജി (Dallas School of Theology) 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓഗസ്റ്റ് 3, 2026-നാണ് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്നത്. വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ഓൺലൈൻ സംവിധാനത്തിലൂടെ നടത്തുന്ന കോഴ്‌സുകളിൽ ബാച്ചിലർ ഓഫ് ആർട്സ് ഇൻ തിയോളജി (BA in Theology), മാസ്റ്റർ ഓഫ് ആർട്സ് ഇൻ തിയോളജി (MA in Theology) എന്നിവയാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. BA കോഴ്‌സ് മൂന്ന് വർഷവും, MA കോഴ്‌സ് ഒരു വർഷവും ദൈർഘ്യമുള്ളതാണ്.

ക്ലാസ് ഷെഡ്യൂൾ പ്രകാരം തിങ്കളാഴ്ചകളിൽ വൈകിട്ട് 6 മുതൽ 9 വരെ BA ക്ലാസുകളും, ചൊവ്വാഴ്ചകളിൽ വൈകിട്ട് 6 മുതൽ 9 വരെ MA ക്ലാസുകളും നടക്കും. Google Classroom വഴിയുള്ള ഓൺലൈൻ പഠനരീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

വിശ്വാസത്തിൽ ആഴം നേടാനും നേതൃത്വപാടവം വളർത്താനും സഹായിക്കുന്ന ഗുണമേൻമയുള്ള ദൈവശാസ്ത്ര വിദ്യാഭ്യാസമാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. Texas University of Theology, Faith Theological Seminary എന്നിവയുടെ അംഗീകാരമുള്ള പഠനപദ്ധതികളാണ് ഇവിടെ ലഭ്യമാകുന്നത്.

അമേരിക്കയിലെയും കാനഡയിലെയും വിദ്യാർത്ഥികൾക്കാണ് നിലവിൽ അപേക്ഷിക്കാൻ അവസരമുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.schooloftheology.org സന്ദർശിക്കുകയോ, സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

  • Report പ്രസാദ് തീയാടിക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...