അമേരിക്കൻ വാർത്ത

തോമാശ്ലീഹയുടെ വിശ്വാസവും സ്ഥൈര്യവും ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ മുഖ മുദ്ര : ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ

ന്യൂ യോർക്ക് : ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ലോങ്ങ്‌ ഐലൻഡ് ന്യൂ ഹൈഡ് പാർക്ക്‌ ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ വച്ചു ദുക്റാന തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷഷിച്ചു.
ഗോരഖ്പുർ രൂപത അധ്യക്ഷൻ ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യ ബലിയിൽ ലോങ്ങ്‌ ഐലൻഡ് സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോൺസ്റ്റി താച്ചാറ, ന്യൂ ജേഴ്‌സി പാറ്റേഴ്‌സൺ പള്ളിവികാരി ഫാദർ സിമ്മി തോമസ്, ജ്യോതിദർശന കൗൺസിലിങ് സെന്റർ സ്ഥാപക ഡയറക്ടർ ഫാദർ ജോസ് മാപ്പിളമാട്ടേൽ എന്നിവർ സഹ കാർമ്മികനായിരുന്നു. ഭാരതത്തിന്റെ അപ്പസ്തോലനായ വി. തോമാ ശ്ലീഹയുടെയും ഭാരതത്തിന്റെ ആദ്യ വിശുദ്ധനായ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെയും തിരു നാളുകൾ സംയുക്തമായിട്ടാണ് ആഘോഷിച്ചത്.

ആഘോഷമായ വിശുദ്ധ കുർബാനക്കുശേഷം ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണം നടന്നു. അലക്സ്‌ മനാളിൽ, മേരിക്കുട്ടി മൈക്കിൽ, അശ്വിൻ, ജോസ് കുര്യൻ തുടങ്ങിവർ നേതൃത്വംനൽകിയ കൊയർ ബലിയർപ്പണം കൂടുതൽ ഭക്തിസാന്ദ്രമാക്കി. ഇന്ത്യാ കാത്തലിക് അസോസിയേഷനോടൊപ്പം സെന്റ് മേരീസ് സിറോ മലബാർ കമ്മ്യൂണിറ്റിയും തിരുനാളിന് നേതൃത്വം വഹിച്ചു.

വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം സോഷ്യൽ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്‌ ജോസഫ് മാത്യു ഇഞ്ചക്കൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ സെന്റ് തോമസ് ദിന സന്ദേശം നൽകി. ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്ന തോമാ ശ്ലീഹയുടെ യേശുവിലുള്ള അചഞ്ചലമായ സ്ഥൈര്യവും തീഷ്ണമായ വിശ്വാസവുമാണ് നമ്മുടെ പാരമ്പര്യം. ഏറ്റം വിദൂര ദേശത്ത് ദുർഘടമായ സാഹചര്യങ്ങളെ നേരിട്ട് ക്രിസ്തു സന്ദേശവുമായി എത്തിയ അപ്പസ്തോലനാണ് തോമാ ശ്ലീഹ. സപ്ത സഗരങ്ങളും കടന്ന് അമേരിക്കയിൽ എത്തിയിട്ടും തോമാ ശ്ലീഹയുടെ വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിക്കുവാൻ പിറവിയെടുത്ത ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാണെന്നും പ്രേഷിത പ്രവർത്തനങ്ങൾക്ക് നിങ്ങൾ നൽകുന്ന സഹായം അപ്പസ്തോല പ്രവർത്തനനങ്ങൾ തന്നെയാണെന്നും ബിഷപ്പ് നെല്ലിക്കുന്നേൽ പ്രശംസിച്ചു. ക്രിസ്തുവിന്റെ സാഹോദര്യ ദൗത്യം വഹിക്കുന്ന കാത്തലിക് അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഇന്നും പ്രസക്തവും സഭക്കും സമൂഹത്തിനും മുതൽക്കൂട്ടാണെന്നും ബിഷപ്പ് മാർ നെല്ലിക്കുന്നേൽ ആശംസിച്ചു .

യോഗത്തിൽ ഇന്ത്യാ കാത്തലിക് ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാൻ ആന്റോ വർക്കി കണ്ണാടൻ ആശംസകൾ നേർന്നു. തോമാ ശ്ലീഹയുടെ നിർഭയത്വവും മൈലാപ്പൂരിലെ രക്ത സാക്ഷിത്വവും മലയാറ്റൂരിലെ വിശുദ്ധന്റെ ദീപ്തമായ സ്മരണകളും നമ്മുടെ വിശ്വാസത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നുവെന്ന് ആന്റോ വർക്കി അഭിപ്രായപ്പെട്ടു.

ചാരിറ്റി പ്രവർത്തനത്തിന്റെ തുടർച്ചയായി , അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രസിഡന്റ്‌ ജോസഫ് മാത്യു ഇഞ്ചക്കലും ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാൻ ആന്റോ വർക്കി കണ്ണാടനും ചേർന്ന് ഗോരഖ്പുർ രൂപതയിലെ പ്രേഷിത പ്രവർത്തനങ്ങൾക്കായുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേലിനു കൈമാറി. കോട്ടയം, കുടമാളൂരിലുള്ള “അരികെ” പഠന സഹായ പദ്ധതിക്കായുള്ള ഒരുലക്ഷം രൂപയുടെ ചെക്ക് സെക്രട്ടറി ജെയിംസ് ഇളമ്പുരയിടവും വൈസ് പ്രസിഡന്റ് തോമസ് പ്രകാശും ട്രഷറർ ജോർജ് തോമസ്സും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്ന് സെന്റ് മേരീസ് പള്ളിവികാരി ഫാദർ ജോൺസ്റ്റി തച്ചാറയ്ക്കു കൈമാറി. അസോസിയേഷൻ മുൻ പ്രസിഡന്റും എക്സ് ഒഫീഷ്യോയുമായ റോയ് ആന്റണിയും ട്രസ്റ്റീ ബോർഡ്‌ മെമ്പർമാരായ ജോസ് മലയിലും മേരി ഫിലിപ്പും കെ ജെ ഗ്രിഗറിയും കൂടി കുറവിലങ്ങാട്ടുള്ള അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റിനുള്ള ഒരുലക്ഷം രൂപയുടെ ചെക്ക് പാറ്റഴ്സൺ പള്ളിവികാരി ഫാദർ സിമ്മി തോമസിനും കൈമാറി.

അസോസിയേഷൻ പ്രസിഡന്റ് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഒരു വർഷക്കാലമായി തുടർന്നു വരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വിവരിച്ചു. ഈസ്റ്റർ ആഘോഷ വേളയിൽ പ്രഖ്യാപിച്ച ഷംഷാബാദ് അതിരൂപതയിൽ പള്ളി പണിയുന്നതിനായി ആദ്യ ഗഡുവായി നാലായിരം ഡോളർ നൽകിയതും ചങ്ങനാശ്ശേരിയിലെ മേഴ്‌സി ഹോമിന് പുതിയ കെട്ടിട നിർമ്മിതിക്ക് സഹായമായി നാലു ലക്ഷം രൂപ നൽകിയത്തും കഴിഞ്ഞ അഞ്ചു വർഷങ്ങളായി പുനലൂരിലെ വിളക്കുടി സ്നേഹതീരത്തിന് രണ്ടു ലക്ഷം രൂപ നൽകിവരുന്നതും കോട്ടയത്തെ നവജീവൻ ട്രസ്റ്റിനുള്ള രണ്ടു ലക്ഷം രൂപ നൽകിയതും പ്രസിഡന്റ് അനുസ്മരിച്ചു. മുൻ പ്രസിഡന്റ്‌ റോയ് ആന്റണിയുടെ നേതൃയത്വത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച രണ്ടു വീടുകളിൽ ഒന്നിന്റെ പണി പൂർത്തീകരിച്ചതും കുറവിലങ്ങാട്ടെ രണ്ടാമത്തെ ഭവനത്തിന്റെ പണി പൂർത്തിയായി കൊണ്ടുരിക്കുന്നതും സദസ്സിനെ അറിയിച്ചു .

തിരുനാളിനും പ്രദക്ഷിണത്തിനും സ്നേവിരുന്നിനും അതോടനുബന്ധിച്ചു നടന്ന യോഗത്തിനും അസോസിയേഷൻ സെക്രട്ടറി ജെയിംസ് ഇളമ്പുരയിടത്തിൽ, ട്രഷറർ ജോർജ് തോമസ്, വൈസ് പ്രസിഡന്റ്‌ തോമസ് പ്രകാശ് , ജോയിന്റ് സെക്രട്ടറി മാത്യു ജോസഫ്, ബോർഡ്‌ ഓഫ് ട്രസ്റ്റി അംഗങ്ങളായ കെ ജെ ഗ്രിഗറി, മേരി ഫിലിപ്പ്, ജോൺ കെ ജോർജ്, ജോസ് മലയിൽ, കമ്മറ്റി അംഗങ്ങളായ ടോണി നമ്പിയാപറമ്പിൽ, ബെഞ്ചമിൻ ജോസഫ്, പ്രിൻസ് ജോസഫ്, ഓഡിറ്റർമാരായ മേരിക്കുട്ടി മൈക്കിൾ, സ്വപ്ന മലയിൽ, സോണൽ ഡയറക്ടർമാരായ ജോർജ്കുട്ടി, ബാബു ജോസഫ്, അലോഷ്യസ് ആരുകാട്ടിൽ, ഷൈജു കളത്തിൽ , സിസിലി പഴേമ്പളളി, സെന്റ് മേരിസ് പള്ളി ട്രസ്റ്റിമാർ മാത്യു ചിറയത്ത്, സിറിൽ മണൂപറമ്പിൽ, തിരുനാൾ പ്രസുദെന്തിമാർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനിനേറ്റർ ജോസഫ് തോമസ് ഏവർക്കും നന്ദി അർപ്പിച്ചു .

  • Report റോയ് ആന്റണി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...