അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കഥ മെനയാൻ ഇനി ഭാവന വേണ്ട എഐ മതി; മാതാപിതാക്കൾക്കായി സ്റ്റോറികിറ്റ് എഐ ആപ്പ് അവതരിപ്പിച്ച് മെറ്റ

കുട്ടികൾ ഉറങ്ങുമ്പോൾ കഥകൾ പറഞ്ഞു കൊടുക്കാൻ ഇനി സ്വന്തമായി ഭാവനയോ ആശയങ്ങളോ വേണമെന്നില്ല. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് മെറ്റ.

സ്‌റ്റോറീകിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വഴി എഐ ഉപയോഗിച്ച് കുട്ടികൾക്കായി കഥകളും കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും പശ്ചാത്തല സംഗീതവും വരെ നിർമ്മിച്ചെടുക്കാൻ കഴിയും. നിങ്ങൾ ഒരു വാക്ക് പോലും എഴുതേണ്ടതില്ല എന്നാണ് ആപ്പ് സ്‌റ്റോറിലെ ഇതിന്റെ വിവരണത്തിൽ പറയുന്നത്. ചില രാജ്യങ്ങളിൽ ഈ ആപ്പിന്റെ പരീക്ഷണം നടന്നു വരികയാണെന്ന് മെറ്റ സ്ഥിരീകരിച്ചു.

18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി ലഭ്യമാകുന്ന ഈ ആപ്പിൽ കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുടെയോ ആളുകളുടെയോ ചിത്രങ്ങൾ എടുത്തുകൊണ്ട് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സാധിക്കും. കഥ നടക്കുന്ന ലോകത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ശേഷം കുട്ടികൾക്ക് പഠിക്കേണ്ട മൂല്യങ്ങളും ഉപദേശങ്ങളുടെ രൂപത്തിലല്ലാതെ കഥയിൽ ഉൾപ്പെടുത്താം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന എഐ ഫിൽട്ടറുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയ ഫീച്ചറുകൾ ഇതിൽ ലഭ്യമല്ലെന്നും മെറ്റ വക്താവ് വ്യക്തമാക്കി.

മനുഷ്യൻറെ സ്വാഭാവികമായ കഴിവായ ഭാവനയെപ്പോലും ടെക് കമ്പനികൾ യന്ത്രങ്ങൾക്ക് കൈമാറുകയാണെന്ന തരത്തിലുള്ള വിമർശനങ്ങളും ആപ്പിനെതിരെ ഉയരുന്നുണ്ട്. തിരക്കുപിടിച്ച ജീവിതത്തിൽ മാതാപിതാക്കൾക്ക് ഇതൊരു ആശ്വാസമായേക്കാമെങ്കിലും, കേവലം പ്രവചനീയമായ ഉത്തരങ്ങൾ മാത്രം നൽകുന്ന എഐ മോഡലുകൾ ഉപയോഗിച്ച് കുട്ടികൾക്ക് കഥകൾ നിർമ്മിച്ചു നൽകുന്നത് അവരുടെ സർഗ്ഗാത്മകതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഡിജിറ്റൽ ലോകത്തെ പുതിയ മാറ്റങ്ങളിലൊന്നായി ഇതിനെ കാണാമെങ്കിലും മാതാപിതാക്കൾ വഴി കുട്ടികളിലേക്കെത്തുന്ന മുത്തശ്ശിക്കഥകളും സർഗാത്മകതയും കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധവും ഇതുവഴി ഇല്ലാതാവുമെന്നാണ് വിമർശനം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...