അമേരിക്കൻ വാർത്ത

ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ ക്വയർ റിട്രീറ്റ് ഓഗസ്റ്റ് 1ന്; ഡോ. സണ്ണി സ്റ്റീഫൻ നേതൃത്വം നൽകും

ഓസ്റ്റിൻ (ടെക്സസ്): ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Choir Retreat ’26” എന്ന പേരിൽ സംഗീതാത്മക ആത്മീയ റിട്രീറ്റ് ഓഗസ്റ്റ് 1, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ ലിയാണ്ടറിലെ 2222 Downing Lane, Leander, TX 78641 എന്ന വിലാസത്തിലുള്ള ദേവാലയത്തിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 9.00 മണിക്ക് ആരംഭിക്കും.

“A Musical Feast of the Word” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ റിട്രീറ്റിൽ വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യപ്രഭാഷകനായിരിക്കും. സംഗീതസംവിധായകൻ, കുടുംബ കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകൻ, പ്രചോദനാത്മക പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം സംഗീതത്തിലൂടെയും ദൈവവചനത്തിലൂടെയും ആരാധനയുടെ ആത്മീയതയെക്കുറിച്ചും ക്വയർ ശുശ്രൂഷയുടെ ദൗത്യത്തെക്കുറിച്ചും ക്ലാസുകൾ നയിക്കും.

ക്വയർ അംഗങ്ങളുടെ ആത്മീയ വളർച്ചയും സംഗീതപരമായ മികവും വർധിപ്പിക്കുക, ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് റിട്രീറ്റ് സംഘടിപ്പിക്കുന്നത്. ഗാനപരിശീലനം, ആരാധനാനുഭവങ്ങൾ, ദൈവവചനധ്യാനം, സംവേദനാത്മക സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

പരിപാടിയുടെ കൺവീനർ അനുഗ്രഹ റെനിയാണ്. കൂടുതൽ വിവരങ്ങൾക്ക് (469) 768-7693 (അനുഗ്രഹ റെനി) അല്ലെങ്കിൽ (248) 417-4207 (റേച്ചൽ ജോൺ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  • Report ജീമോൻ റാന്നി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...