അമേരിക്കൻ വാർത്ത

നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസിന്റെ ആദ്യ കവിതാസമാഹാരം ‘സീതാചക്രം’ പ്രകാശനം ചെയ്തു

31 വര്‍ഷത്തെ ബഹറൈന്‍ പ്രവാസത്തിനുശേഷം ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന എഴുത്തുകാരനും കവിയുമായ നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസിന്റെ ആദ്യ കവിതാസമാഹാരം  ‘സീതാചക്രം’ അമേരിക്കയില്‍ പ്രകാശനം ചെയ്തു.

ഫിലാഡെല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്ച്ചില്‍ നടന്ന ചടങ്ങില്‍ വികാരി Rev. NIJU THOMAS പുസ്തകം പ്രകാശനം ചെയ്തു. ആദ്യ കോപ്പി Vice President Mr. SHAJI MATHAI ഏറ്റുവാങ്ങി. ഇന്‍ഡ്യ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇറങ്ങുന്ന 40 ഓളം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന കവിതകളുടെ സമാഹാരമാണ് ‘സീതാചക്രം’.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കനലില്‍ പുടം ചെയ്യപ്പെട്ട ഇദ്ദേഹത്തിന്റെ കവിതകള്‍ പച്ചയായ മനുഷ്യജീവിതം, വിശ്വാസം, ആത്മീയാന്വേഷണം, പ്രകൃതി, സ്മൃതി, കാലം, പ്രത്യാശ എന്നിവയിലൂടെ അനുവാചകരെ അനസ്യൂതം ആനയിക്കുന്നു. നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസിന്റെ കവിതകളില്‍ പ്രധാനമായും  അനുഭവത്തിന്റെ ആഴവും ലളിതമായ ഭാഷയും ദാര്‍ശനികമായ കാഴ്ചപ്പാടും രചനകളുടെ പ്രത്യേകതയായി കാണാവുന്നതാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...