അമേരിക്കൻ വാർത്ത

ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ അമേരിക്ക സന്ദർശിക്കുന്നു

ഹൂസ്റ്റൺ: സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസിന്റെ നേതൃത്വത്തിൽ ജൂലൈ 23 മുതൽ 26 വരെ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന സഭയുടെ പുതിയതായി ചുമതലയേറ്റ ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ മുഖ്യപ്രഭാഷണം നടത്തും.
ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് സ്ക്രാൻ്റെനിലാണ് (University of Scranton)കോൺഫ്രൻസ് നടക്കുന്നത്.
ശേഷം അമേരിക്കയിലെ വിവിധ ഇടവുകളും സന്ദർശിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഹൂസ്റ്റൺ, ഡാളസ്സ് ഇടവകകളിൽ നടക്കുന്ന കുട്ടികളുടെ സ്ഥിരീകരണ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി ബിഷപ്പ് ഓഗസ്റ്റ് 18ന് ഹൂസ്റ്റണിൽ എത്തിച്ചേരും.
ധ്യാനയോഗങ്ങൾ, റിട്രീറ്റുകൾ തുടങ്ങിയ ശുശ്രൂഷകളിലും ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ സംബന്ധിക്കുമെന്ന് ഡയോസിഷൻ സെക്രട്ടറിയും സെൻ്റ്.തോമസ് ഇവാൻഞ്ചലിക്കൽ ചർച്ച് വികാരിയുമായ റവ.ഡോ.ജോബി മാത്യു, വൈസ് പ്രസിഡണ്ട് മത്തായി കെ മത്തായി, സെക്രട്ടറി ജോർജ്ജ് മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു.

  • Report സജി പുല്ലാട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...