അന്താരാഷ്ട്ര വാർത്തകായികം

ലോകകപ്പിൽ ഇനി കളി മാറും; ടി20, ഏകദിന ലോകകപ്പുകൾക്ക് പുതിയ ഫോർമാറ്റുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

ന്യൂഡൽഹി: ഏകദിന, ടി20 ലോകകപ്പുകൾക്ക് ഇനി പുതിയ മുഖം. പുതിയ റൗണ്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോർമാറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കി. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പും 2028 ൽ നടക്കുന്ന ടി20 ലോകകപ്പും ഈ ഫോർമാറ്റ് പ്രകാരമായിരിക്കും നടക്കുക.

2027 ലെ ഏകദിന ലോകകപ്പിൽ സെമിക്ക് മുൻപ് മൂന്ന് റൗണ്ടുകളുണ്ടാകും. 14 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. ദക്ഷിണാഫ്രിക്ക, സിംബാബ്​വെ, നമീബിയ എന്നിവിടങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. യോഗ്യത നേടിയ 14 ടീമുകളിൽ അവസാനം വരുന്ന മൂന്ന് ടീമുകൾ മാത്രമാണ് ആദ്യ റൗണ്ടിൽ ഏറ്റുമുട്ടുന്നത്. റൗണ്ട് റോബിൻ സൂപ്പർ സീരീസ് എന്ന പേരിൽ ടീമുകൾ പരസ്പരം കളിക്കും. മുന്നിലെത്തുന്ന ഒരു ടീം അടുത്ത റൗണ്ടിലേക്ക് കടക്കും.

അതോടെ രണ്ടാം റൗണ്ടിൽ 12 ടീമുകൾ മത്സരിക്കും. ഈ ടീമുകളെ ആറുപേരുള്ള രണ്ട് ഗ്രൂപ്പുകളിലാക്കും. റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. കൂടാതെ, ഇരുഗ്രൂപ്പുകളും പരിഗണിച്ച് മികച്ച ഒരു ടീം കൂടി മൂന്നാം റൗണ്ട് കളിക്കും. അതോടെ മൂന്നാം റൗണ്ടിൽ ഏഴ് ടീമുകൾ മാറ്റുരയ്ക്കും. ടീമുകൾ പരസ്പരം ഏറ്റുമുട്ടും. മികച്ച നാലു ടീമുകൾ സെമിഫൈനലിന് യോഗ്യത നേടും. ആദ്യസ്ഥാനത്തെത്തുന്നവർ നാലാം സ്ഥാനക്കാരുമായും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരുമായും സെമി കളിക്കും.

അതേസമയം ടി20 ലോകകപ്പിൽ 20 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ടീമുകളെ നാല് ടീമുകളടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാക്കി തിരിക്കും. പഴയ ഫോർമാറ്റിൽ അഞ്ച് ടീമുകളടങ്ങിയ നാല് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ 10 റൗണ്ടിലേക്ക് കടക്കും. സൂപ്പർ 10 റൗണ്ടിൽ അഞ്ച് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളുണ്ടാകും. ടീമുകൾ പരസ്പരം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ഗ്രൂപ്പ് ജേതാക്കൾ സെമി ടിക്കറ്റെടുക്കും. സെമിയിലെ ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി എലിമിനേറ്റർ മത്സരങ്ങൾ നടക്കും. എലിമിനേറ്ററിൽ ഒരു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ അടുത്ത ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായി കളിക്കും. ജയിക്കുന്നവർ സെമിയിലെത്തും.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...