ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കേരളത്തിലെ ഏഴ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് വമ്പന്‍ മേക്കോവര്‍ പൂര്‍ത്തിയായി; ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള രണ്ട് സ്റ്റേഷനുകളും (ചാലക്കുടി, അങ്കമാലി) പാലക്കാട് ഡിവിഷന് കീഴിലുള്ള അഞ്ച് സ്റ്റേഷനുകളിലുമാണ് (തിരൂര്‍, പരപ്പനങ്ങാടി, നിലമ്പൂര്‍ റോഡ്, ഫറോക്ക്, തലശ്ശേരി) നവീകരണം പൂര്‍ത്തിയായത്.

യാത്രക്കാര്‍ക്ക് വേണ്ടി അത്യാധുനിക വെയ്റ്റിംഗ് റൂമുകള്‍, നവീകരിച്ച പ്ലാറ്റ്‌ഫോമുകള്‍, മോടിപിടിപ്പിച്ച പ്രവേശന കവാടങ്ങള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, സ്റ്റേഷന്‍ പ്രദേശത്തെ നവീകരിച്ച ലൈറ്റുകള്‍ എന്നിവയാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ ടിക്കറ്റ് കൗണ്ടറുകളും ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും ഉള്‍പ്പെടെ നവീകരിക്കപ്പെട്ടിട്ടുണ്ട്.

വിവിധ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന് അനുവദിച്ച തുക

തിരൂര്‍ – 26.55 കോടി
നിലമ്പൂര്‍ റോഡ് – 16.44 കോടി
പരപ്പനങ്ങാടി – 14.21 കോടി
ഫറോക്ക് – 7.59 കോടി
ചാലക്കുടി – 9.94 കോടി
അങ്കമാലി – 9.28 കോടി

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...