കൗതുകങ്ങൾസിനിമ

വിസ്മയയ്ക്കൊപ്പം മോഹൻലാലും, ‘തുടക്കം’ ആഗസ്റ്റ് ഏഴിന്

തീക്ഷ്ണമായ ഭാവത്തോടെ മോഹൻലാൽ. അല്പം ദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ. നടുവിലായി തിങ്ങിനിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റണി. താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയാ മോഹൻലാൽ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്.

മോഹൻലാലിൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്ത ഈ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ഏറെ വൈറലാവുകയാണ്. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തേ സൂചിപ്പിച്ചിരുന്നു. അതിനനുമ്പരണമായ അപ്ഡേഷനുകളുമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നതും. ഈ കൊച്ചു കുടുംബത്തിൻ്റെ പിന്നിൽ എന്തെങ്കിലും ഗൗരവമായ വിഷയം ഒളിപ്പിച്ചുവച്ചിട്ടുണ്ടോയെന്നതാണ് പ്രേഷകരുടെ ആകാംക്ഷ. പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. ഡോ. എമിൽ ആൻ്റണിയും ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജേക്സ് ബിജോയ്, ഛായാഗ്രഹണം -അഖിൽ ജോർജ്, ജോമോൻ ടി. ജോൺ, എഡിറ്റിംഗ് -ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ -സന്തോഷ് രാമൻ. മേക്കപ്പ് -ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.

പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. PRO -വാഴൂർ ജോസ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...