അമേരിക്കൻ വാർത്തസിനിമ

എഴുത്തച്ഛന്‍ നാടകം ന്യൂയോര്‍ക്കില്‍

രാമായണമാസത്തിന്റെ പുണ്യസ്മരണകളില്‍  ശ്രീരാമന്റെ ജീവിതവും ധര്‍മ്മവും ത്യാഗവും ഓര്‍ക്കുന്ന വേളയില്‍, മലയാളിക്ക് രാമായണത്തെ വീടുകളിലെ വിളക്കിനരികിലേക്ക് എത്തിച്ച മഹാകവി എഴുത്തച്ഛനെയും നാം നന്ദിയോടെ സ്മരിക്കുന്നു. അധികാരഭീതിയും അക്ഷരജ്ഞാനത്തിന്റെ അഭാവവും നിലനിന്നിരുന്ന കാലത്ത്, കിളിപ്പാട്ടിലൂടെ രാമായണത്തെ ജനഹൃദയങ്ങളില്‍ എത്തിച്ച് ഭക്തിക്കും ഭാഷയ്ക്കും പുതിയൊരു ജീവന്‍ നല്‍കിയ മഹാനായിരുന്നു അദ്ദേഹം.

ആ മഹത്തായ ജീവിതകഥ ഇനി ന്യൂയോര്‍ക്കിലെ വേദിയില്‍ നാടകമായി ജീവിക്കുന്നു.

മലയാളം ഗ്ലോബല്‍ വോയ്‌സും വാല്‍ക്കണ്ണാടി മീഡിയയും അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്ന ‘എഴുത്തച്ഛന്‍’ നാടകം, ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്, സെന്റ് വിന്‍സെന്റ് ഡി പോള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു.

ഡാലസിലെ ഭാരതകല തിയേറ്റര്‍ ഇതിനകം നാല് വിജയകരമായ അവതരണങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ഈ നാടകം, അതിന്റെ കലാമികവും ആത്മീയ ആഴവും കൊണ്ട് നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ നേടിയിരിക്കുന്നു.

മലയാളഭാഷയെ സ്‌നേഹിക്കുന്ന ഏവരെയും ഈ അപൂര്‍വ നാടകാനുഭവത്തിന്റെ ഭാഗമാകാന്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. വരൂ… എഴുത്തച്ഛന്റെ ജീവിതവും രാമായണത്തിന്റെ ആത്മാവും നാടകത്തിന്റെ മാന്ത്രികഭാഷയില്‍ അനുഭവിക്കാം.

For Information: Kris Thoppil 917-369-0177, Reghu Nair 646-285-2898, Philip Madathi 917-459-7819, Korason 516-398-5989.

  • Report കോരസണ്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...