അമേരിക്കൻ വാർത്ത

2026 ലെ ‘മലയാളി എഞ്ചിനീയർ ഓഫ് ദ ഇയർ’ അവാർഡിനു നോമിനേഷൻ ക്ഷണിക്കുന്നു

മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (MEANA) എഞ്ചിനീയർ ഓഫ് ദ ഇയർ 2026 പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതായി അറിയിക്കുന്നു.

അമേരിക്കയിൽ താമസിക്കുന്ന മലയാളി വംശജരായ എഞ്ചിനീയർമാരുടെ മികച്ച പ്രൊഫഷണൽ നേട്ടങ്ങളും നേതൃഗുണവും നൂതനാശയങ്ങളും സാമൂഹ്യ സേവനവും ആദരിക്കുകയാണ് ഈ പുരസ്‌കാരത്തിന്റെ ലക്ഷ്യം.
തങ്ങളുടെ മേഖലയിലും സമൂഹത്തിലും ഗുണകരമായ സ്വാധീനം ചെലുത്തിയ, എഞ്ചിനീയറിംഗിൻ്റെ വിവിധ ശാഖകളിലുള്ള അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാൻ എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു,

അർഹതാ മാനദണ്ഡങ്ങൾ:

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി വംശജരായ എഞ്ചിനീയർമാർ ആയിരിക്കണം.
എഞ്ചിനീയറിംഗ്, നേതൃത്വം, നൂതനാശയം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർ ആയിരിക്കണം
സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതുമാണ്.

നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 26, 2026

പുരസ്ക്‌കാര മാനദണ്ഡങ്ങൾ വായിക്കാനും ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാനും താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക:
https://meanausa.org/malayalee-engineer-of-the-year-award/

2026 നവംബർ 7 -ആം തീയതി ചിക്കാഗോയിലെ ആഷിയാന ബാങ്ക്വറ്റ് ഹാളിൽ വച്ച് നടക്കുന്ന MEANA വാർഷിക വിരുന്നിൽ പുരസ്‌കാര ജേതാവിനെ ആദരിക്കലും പുരസ്ക്കാര സമർപ്പണവും നടത്തുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റോബിൻ കെ. തോമസ് പ്രസിഡന്റ്, MEANA
president@meanausa.org

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...