അമേരിക്കൻ വാർത്ത

റിവർസ്റ്റോൺ ഒരുമ ഓണം ആഗസ്റ്റ് 22 ന്

മിസോറിസിറ്റി : ഔർ റിവർ സ്റ്റോൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ – ഒരുമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഈ വരുന്ന ആഗസ്റ്റ് 22 നു മിസോറിസിറ്റിയിലുള്ള ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്ക് സൊസൈറ്റി ഹാളിൽ വെച്ച്  അതിവിപുലമായി കൊണ്ടാടാൻ തീരുമാനിച്ചു.

ഇതിനു മുന്നോടിയായി ഒരുമയുടെ എക്സിക്യൂട്ടീവ് യോഗം ഇക്കഴിഞ്ഞ ജൂലൈ 12 ഞായറാഴ്ച്ച സ്റ്റാഫോർഡ് സിറ്റിയിലുള്ള ഗസൽ റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെട്ടു.

ഓണാഘോഷത്തിനായുള്ള മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്തു.  വെൽകം കമ്മിറ്റി , ഫുഡ് കമ്മിറ്റി തുടങ്ങിയവയിലേക്കു ക്യാപ്റ്റൻമാരെ തിരഞ്ഞെടുത്തു . ഓണാഘോഷത്തിന് മുന്നോടിയായി     ശ്രി മാത്യു ചാണ്ടപിള്ളൈ  TWFG ഇൻഷുറൻസ് സ്പോൺസർ ചെയ്യുന്ന വേൾഡ് കപ്പ് ഫുടബോൾ വിജയിയെ പ്രവചിക്കുന്ന മത്സരവും , ഓണ സംബന്ധമായ റീൽ മത്സരവും നടത്തപെടുന്നതാണ്. എന്ന് കമ്മിറ്റി അറിയിച്ചു .

ഒരുമ പ്രെസിഡന്റ് ഡോ. ജോസ് തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ലൂണ വിക്ടർ സ്വാഗതം നേർന്നു. ജോയിന്റ് ട്രെഷറർ ജോസഫ് തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ : ഡിസ്‌നി ജോൺ , മേരി ജേക്കബ് , സെബാസ്റ്റ്യൻ തോമസ് , ജോയ് പൗലോസ് , മാത്യു ചെറിയാൻ , അനിൽ ഗോപിനാഥ് , മാത്യു ചാണ്ടപിള്ളൈ, ലിസി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  സെക്രട്ടറി റോബി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി .

  • Report ജോസഫ് തോമസ് ഹ്യൂസ്റ്റൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...