അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

നാല് രാജ്യങ്ങളില്‍ ആര് കപ്പ് ഉയര്‍ത്തിയാലും ‘ഒരുപോലെ’; പതിവ് തെറ്റിക്കാന്‍ ആരും വന്നില്ല

ആവേശവും വിവാദവും പോരാട്ടവീര്യവുമൊക്കെ കണ്ട ഫിഫ ലോകകപ്പിന്റെ 23ാം പതിപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്തവണ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, നിലവില റണ്ണറപ്പുകളും മുന്‍ ചാമ്പ്യന്മാരുമായ ഫ്രാന്‍സ്, മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നിവരാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന നാല് ടീമുകള്‍. റാങ്കിംഗില്‍ ടോപ് ഫോറിലുള്ള ടീമുകളാണ് ഇവര്‍.

നാലില്‍ ആര് കപ്പില്‍ മുത്തമിട്ടാലും ഫിഫ ലോകകപ്പില്‍ 16 വര്‍ഷമായുള്ള പതിവിന് ഇത്തവണയും മാറ്റമുണ്ടാകില്ല. സെമിയിലെത്തിയ നാല് പേരും മുന്‍ ചാമ്പ്യന്‍മാരായതിനാല്‍ ഇത്തവണയും ഒരു പുതിയ രാജ്യം ലോകകപ്പിന് അവകാശികളാകില്ല. 2010ല്‍ സ്‌പെയിന്‍ ആണ് അവസാനമായി ചാമ്പ്യന്‍മാരുടെ പട്ടികയിലേക്ക് ഇടംപിടിച്ചത്. 22 ലോകകപ്പുകള്‍ ഇന്ന് വരെ പൂര്‍ത്തിയായപ്പോള്‍ വെറും എട്ട് രാജ്യങ്ങള്‍ മാത്രമാണ് കപ്പ് നേടിയിട്ടുള്ളത്.

ഇത്തവണ പുതിയതായി നാല് ടീമുകള്‍ ലോകകപ്പില്‍ അരങ്ങേറിയത് ഉള്‍പ്പെടെ ഫുട്‌ബോള്‍ ലോകകപ്പുകളില്‍ കളിച്ചിട്ടുള്ളത് 84 രാജ്യങ്ങളാണ്. ഇതില്‍ നിന്ന് വെറും എട്ട് പേര്‍ക്കാണ് കപ്പ് കിട്ടിയിട്ടുള്ളത്. നോര്‍വേ, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൊറോക്കോ, ബെല്‍ജിയം എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഇത്തവണയും കപ്പിന് പുതിയ അവകാശികളുണ്ടാകില്ലെന്ന് ഉറപ്പായത്. അര്‍ജന്റീന കിരീടം നിലനിര്‍ത്തിയാല്‍ അത് അവരുടെ നാലാമത്തെ കിരീടമാകും. ഫ്രാന്‍സാണ് വിജയികളെങ്കില്‍ അത് അവരുടെ മൂന്നാമത്തെ കിരീട നേട്ടമാകും. ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവര്‍ നോട്ടമിടുന്നത് രണ്ടാം കപ്പിനാണ്.

ലോകകപ്പ് ഉയര്‍ത്തിയിട്ടുള്ള രാജ്യങ്ങള്‍ (ആകെ കപ്പുകളുടെ എണ്ണം ബ്രാക്കറ്റില്‍)

1. ബ്രസീല്‍ (5)
2. ഇറ്റലി (4)
3. ജര്‍മ്മനി (4)
4. അര്‍ജന്റീന (3)
5. ഫ്രാന്‍സ് (2)
6. യുറുഗ്വായ് (2)
7. ഇംഗ്ലണ്ട് (1)
8. സ്‌പെയിന്‍ (1)

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...