കൗതുകങ്ങൾസിനിമ

“മുജ്ജൻമ ബന്ധം പോലത്തെ അടുപ്പം,​ സംഗീത ദേവത തന്നെയാണ് എനിക്ക് ജാനകിയമ്മ”

നിത്യഹരിത ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക എസ്. ജാനകിയും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും തമ്മിലുള്ള അടുപ്പം പ്രസിദ്ധമാണ്. ഗുരുശിഷ്യ ബന്ധം എന്നതിലപ്പുറം അമ്മയും മകളും പോലെയായിരുന്നു ഇരുവരും,​ അതുകൊണ്ട് തന്നെയാണ് പിന്നണി ഗാനരംഗത്ത് നിന്നുള്ള പിൻവാങ്ങൽ പ്രഖ്യാപിച്ചപ്പോ( ജാനകി പറഞ്ഞത്,​ എനിക്ക് വേണ്ടി എന്റെ മകൾ പാടും എന്ന്.

ആദ്യമായി ജാനകിയമ്മയെ കണ്ടത് ഒരു നവരാത്രിക്കാലത്താണെന്ന് ചിത്ര അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ദാസേട്ടന്റെ മാനേജർ കുഞ്ഞുണ്ണിയുടെ ഭാര്യ നന്ദിനി ചേച്ചിക്കൊപ്പം അമ്മയുടെ അഭിരാമപുരത്തെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ബൊമ്മക്കൊലു വച്ചിട്ടുണ്ടെന്നറിഞ്ഞ് പോയതാണ്. എന്നാൽ ജാനകിയമ്മയെ നേരിൽ കാണുകയായിരുന്നു ഉദ്ദേശ്യം. ആദ്യകൂടിക്കാഴ്ചയിൽ തന്നെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് എന്നെ അമ്മ കീഴടക്കി കളഞ്ഞെന്ന് ചിത്ര പറയുന്നു. നാട്ടുരാഗത്തിലുള്ള സരസീരുഹാക്ഷ എന്ന ഗാനം അവിടെയിരുന്ന് പാടി. ഒരുപിടി സമ്മാനങ്ങളുമായാണ് അന്ന് തിരിച്ചുപോയത്. അന്ന അമ്മ സമ്മാനിച്ച ഹാൻഡ‌് കർച്ചീഫിന്റെ രൂപത്തിലുള്ള ഫോട്ടോ ആൽബവുപം യൂണിബാളിന്റെ വെള്ളനിറമുളള പേനയും ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നുവെന്ന് ചി്ത്ര കൂട്ടിച്ചേർത്തു.

ചിലപ്പോൾ സംഗീതദേവത തന്നെയാണ് എനിക്ക് ജാനകിയമ്മ എന്നും ചിത്ര പറഞ്ഞു. അമ്മയോടൊപ്പം കുറേസമയം ചെലവഴിച്ച ശേഷം ഓരോ തവണയും വിടപറയുമ്പോ&ൾ വല്ലാത്ത നഷ്ടബോധം തോന്നും. മനസില്ലാമനസോടെ സ്വന്തം കുഞ്ഞിനെ മറ്റാരെയോ ഏൽപ്പിച്ച് മടങ്ങുമ്പോൾ ഒരു അമ്മയ്ക്ക് തോന്നുന്ന അതേ വികാരം. സംസാരിച്ച് ഫോൺ വച്ചാൽ പോലും വലിയൊരു ശൂന്യത തോന്നും. ഏതോ മുജ്ജന്മ ബന്ധഘം പോലത്തെ അടുപ്പം എന്നും ചിത്ര പറയുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...