അമേരിക്കൻ വാർത്ത

ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി (സ്‌നേഹ തീരം) ഒരുക്കുന്ന ‘സ്‌നേഹ സാന്ത്വനം – സംഗീത വിരുന്ന്’ 2026 ജൂലൈ 12 ഞായറാഴ്ച (നാളെ)

ഫിലാഡല്‍ഫിയ – ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി (സ്‌നേഹതീരം) ഒരുക്കുന്ന സംഗീത സായാഹ്നം 2026 ജൂലൈ 12 ഞായറാഴ്ച (നാളെ) ഉച്ചകഴിഞ്ഞ് 3:30-ന് അബിംഗ്ടനിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ച് ഹാളില്‍ (Welsh Road, Abington) വെച്ച് നടത്തപ്പെടുന്നു. സംഗീതത്തിലൂടെ മനസ്സിനൊരു സാന്ത്വനം നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍ മാനസിക പിരിമുറുക്കങ്ങളും (Tension) ഒറ്റപ്പെടലും അനുഭവിക്കാത്തവരായി ആരുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളാല്‍ വലയുന്നവര്‍, കുടുംബജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവര്‍… അങ്ങനെയുള്ള ഏവരുടെയും മനസ്സിന് കുളിര്‍മയും ആശ്വാസവും ഏകുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി മ്യൂസിക്കല്‍ മിനിസ്ട്രി (സ്‌നേഹതീരം) ഒരുക്കുന്ന സവിശേഷമായ ക്രിസ്തീയ സംഗീത വിരുന്ന് ‘സ്‌നേഹസാന്ത്വനം’ പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു!

പ്രോഗ്രാം വിവരങ്ങള്‍ താഴെ നല്‍കുന്നു:

ദിവസം: 2026 ജൂലൈ 12, ഞായറാഴ്ച്ച
സമയം: ഉച്ചകഴിഞ്ഞ് 3:30 മണിക്ക്
വേദി: സെന്റ് മേരീസ് കത്തീഡ്രല്‍ ഹാള്‍, വെല്‍ഷ് റോഡ്, അബിംഗ്ടണ്‍
(St. Mary’s Cathedral Hall, 1333 Welsh Rd, Huntingdon Valley, PA 19006)

മുഖ്യ അവതരണം:
ഈ സംഗീത വിരുന്നില്‍ പ്രശസ്ത സംഗീത ബാന്‍ഡ് ‘ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എ’ (Heavenly Beats USA) മുഖ്യ അവതരണം നടത്തുന്നു. കൂടാതെ സ്‌നേഹതീരം GSC ടീമിലെ പ്രതിഭകളായ സേവ്യര്‍ ആന്റണി, കോശി ഡാനിയേല്‍, ജോര്‍ജ് കുര്യന്‍, ആന്‍സമ്മ ജോണ്‍സണ്‍, അലന്‍ വര്‍ഗ്ഗീസ്, ജയ, റോളി എല്‍ദോ, ഫെയ്ത്ത്, റെജിമോന്‍ മാത്യു തുടങ്ങിയവര്‍ മനോഹരമായ ഗാനങ്ങളുമായി നമ്മെ സന്തോഷിപ്പിക്കാന്‍ അണിനിരക്കുന്നു.
പരിപാടിക്ക് ശേഷം എല്ലാവര്‍ക്കും ഒരുമിച്ച് സ്‌നേഹവിരുന്നും (ഭക്ഷണം) ഉണ്ടായിരിക്കുന്നതാണ്.


സംഗീതത്തിന്റെ സുഖദായകമായ തരംഗങ്ങളിലൂടെ മനസ്സിനെയും ശരീരത്തെയും പുതുക്കാന്‍ ഏവരെയും കുടുംബസമേതം സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,

ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി സ്‌നേഹതീരം കമ്മിറ്റിക്ക് വേണ്ടി:
ട്രസ്റ്റി: കൊച്ചുകോശി ഉമ്മന്‍
ജനറല്‍ കണ്‍വീനര്‍: സുജ കോശി
കണ്‍വീനേഴ്‌സ്: ലീലാമ്മ വര്‍ഗീസ്, ആനി സക്കറിയ, ജെസ്സി മാത്യു, കെസിയ സജി (Kezia Saji)
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്: സേവ്യര്‍ ആന്റണി, ജോര്‍ജ് കുര്യന്‍, ബിജു എബ്രഹാം, കോശി ഡാനിയേല്‍, റെജിമോന്‍ മാത്യു,

വിവിധ കമ്മിറ്റി കോര്‍ഡിനേറ്റേഴ്‌സ്: ജോസ് സക്കറിയ, സജി സക്കറിയാ, ഷിബു മാത്യു, കുര്യന്‍ കുര്യന്‍, അനില്‍ ബാബു, സുനിത എബ്രഹാം, വര്‍ഗ്ഗീസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികള്‍.

Report: ഷിബു വര്‍ഗീസ് കൊച്ചുമഠം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...