അമേരിക്കൻ വാർത്ത

കേരള സെന്ററും പയനിയർ ക്ലബും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനം സംയുക്തമായി ആഘോഷിച്ചു

കേരള സെന്ററിന്റെയും പയനിയർ ക്ലബ്ബിന്റെയും നേതൃത്വത്തിൽ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനം വർണ്ണ ശമ്പളമായി ആഘോഷിച്ചു. ഇൻഡ്യയുടെ സ്വാതത്ര്യദിനം എല്ലാവർഷവും ആഘോഷിക്കുന്ന കേരള സെന്ററിൽ അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആദ്യമായി ആഘോഷിച്ചത് എല്ലാവർക്കും സന്തോഷകരമായി.

ജൂലൈ 4 ന് രാവിലെ കേരള സെന്ററിലെയും പയനിയർ ക്ലബിലെയും അംഗങ്ങളും സുഹൃത്തുക്കളും കേരള സെന്ററിൽ ഒത്തുകൂടി. ബ്രേക്ക് ഫാസ്റ്റോടുകൂടിയാണ് പരിപാടികൾ തുടങ്ങിയത്. Nassau കൗണ്ടി ലെജിസ്ലേറ്റർ Carrie Solages  ആയിരുന്നു മുഖ്യ അതിഥി. പത്തുമണിയോടുകൂടി കേരള സെന്ററിന്റെ അങ്കണത്തിലെ കൊടി മരത്തിൽ സോളേജസ് അവിടെ കൂടിയിരുന്ന ജനങ്ങളുടെ സാന്ന്യത്തിൽ അമേരിക്കയുടെ ദേശീയ പതാക ഉയർത്തി. മേരിക്കുട്ടി മൈക്കളിന്റെ നേതൃത്വത്തിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചുകൊണ്ട് എല്ലാവരും അതിന്റെ ഭാഗമായി.

പയനിയർ ക്ലബ് വൈസ് പ്രസിഡന്റ് തോമസ് പി. തോമസിന്റെ ആമുഖ പ്രസംഗത്തോടെയാണ് പതാക ഉയർത്തലിന് ശേഷം നടന്ന പൊതു സമ്മേളനം ആരംഭിച്ചത്.  മേരിക്കുട്ടി മൈക്കൾ പ്രാർഥാന ഗാനം ആലപിച്ചു. പയനിയർ ക്ലബ് ജോയിന്റ് സെക്രട്ടറി ലോണ എബ്രഹാമിന്റെ നേതൃത്വത്തിൽ Pledge of Alegiance എല്ലാവരും ഏറ്റു ചൊല്ലി. കേരള സെന്റർ  പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാൻ എല്ലാവരെയും സ്വാഗതം ചെയ്തു. എല്ലാവരെയും തുല്യരായി കാണുന്ന അമേരിക്കൻ ജനാധിപത്യത്തെ സംരക്ഷിക്കുവാൻ നമ്മളെല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പയനിയർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ തന്റെ പ്രസംഗത്തിൽ എല്ലാ അവസരങ്ങളും നൽകി നമ്മളെ നല്ല നിലയിൽ ഉയരാൻ അനുവദിച്ച ഈ രാജ്യത്തോട് നമുക്ക് വളരെ കടപ്പാടുണ്ടെന്ന് സദസ്യരെ ഓർമ്മിപ്പിച്ചു.

ലെജിസ്ലേറ്റർ സോളേജസ് ഇങ്ങനെയൊരു ആഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ അദ്ദേഹത്തിന്റെ അഭിമാനവും സന്തോഷവും രേഖപ്പെടുത്തി. ഇന്ത്യൻ അമേരിക്കരുടെ നേട്ടങ്ങളിൽ, പ്രത്യേകിച്ച് കാഷ് പട്ടേലിനെപ്പോലുള്ളവർ FBI -യുടെ തലപ്പത്ത് എത്തിനിൽക്കുന്നത് വളരെ അഭിമാനകരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോർജ് എബ്രഹാം, റെവ. ഡോ . ജോസഫ് സാമുവൽ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.  ആധുനിക കാലഘട്ടത്തിൽ ഈ രാജ്യം ലോകത്തിന് നൽകിയിരിക്കുന്ന സംഭാവനകൾ അതുല്യവും അഭിമാനകരവുമാണെന്ന് ശ്രീ എബ്രഹാം വ്യക്തമാക്കി. സെന്റർ സെക്രട്ടറി രാജു തോമസ് അമേരിക്കൻ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള തന്റെ ഇംഗ്ലീഷ് കവിത ചൊല്ലിയത് എല്ലാവർക്കും രസകരമായി. മേരിക്കുട്ടി മൈക്കളിന്റെ ഗാനങ്ങൾ ആഘോഷത്തിന് മിഴിവേകി. കേരള സെന്റർ ജോയിന്റ്  സെക്രെട്ടറി മേരി ഫിലിപ്പിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷങ്ങൾക്ക് അവസാനം കുറിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...