അമേരിക്കൻ വാർത്ത

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30 ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള ആരാധനയോടെ അവസാനിക്കും. ഈ കൺവെൻഷനിൽ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ടയാണ് മുഖ്യ സന്ദേശം നിർവ്വഹിയ്ക്കുന്നത്.  

ബ്രദർ പ്രിൻസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.
ഹിൽവ്യൂ ചർച്ച ഓഫ് ഗോഡിൽ എല്ലാ ഞായറാഴ്ചയും രാവിലെ ഒൻപത് മണിക്ക് ബൈബിൾ സ്റ്റഡിയും തുടർന്ന് നടക്കുന്ന ആരാധന പതിനൊന്ന് മണിയോടുകൂടി അവസാനിയ്ക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനകൾ രാവിലെ 10.30 ന് ആരംഭിച്ച് 12 മണിക്ക് അവസാനിയ്ക്കും. ഇത് കൂടാതെ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ടു്. ഈ യോഗങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.

Church Address: Hillview Church of God. 4405 Broadway Blvd. Garland Tx.75043

പാസ്റ്റർ മാത്യു വർഗീസ് (ഫോൺ 214-505-3682), രാജു തരകൻ (ഫോൺ 469-274-2926).
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...