ഫ്‌ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, ഷാന്റി വർഗീസിനെ 2026–2028 കാലയളവിലേക്കുള്ള ഫോമാ സൺഷൈൻ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) സ്ഥാനത്തേക്ക് ഔദ്യോഗികമായി എൻഡോഴ്‌സ് ചെയ്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഷാന്റി വർഗീസ് മികച്ച സംഘാടകനും സമർപ്പിത സമൂഹസേവകനുമാണ്.
1996 മുതൽ നവകേരള മലയാളി അസോസിയേഷനിൽ സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം, നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റി ഡയറക്റ്റർ ആയി സേവനമനുഷ്ഠിക്കുന്നു. 2019-ൽ സംഘടനയുടെ പ്രസിഡന്റ് ,2018-ൽ വൈസ് പ്രസിഡന്റ്, 2017-ൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് സംഘടനയ്ക്ക് മികച്ച നേതൃത്വം നൽകിയിട്ടുണ്ട്.
ഫോമായിലും അദ്ദേഹം ശ്രദ്ധേയമായ സേവനമാണ് കാഴ്ചവെച്ചിട്ടുള്ളത്. 2020-2022 കാലയളവിൽ ഫോമാ സൺഷൈൻ റീജിയൻ സെക്രട്ടറി ആയി പ്രവർത്തിച്ച അദ്ദേഹം, 2022-2024-ൽ ഫോമാ നാഷണൽ മെമ്പർ റിലേഷൻസ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു. നിലവിൽ 2024-2026 കാലയളവിൽഫോമാ നാഷണൽ പൊളിറ്റിക്കൽ ഫോറം കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്.
കൂടാതെ, ഇന്ത്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA)-യുടെ ഫ്ലോറിഡ ചാപ്റ്റർ ട്രഷററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ Indian Overseas Congress-ന്റെ മിയാമി ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവരികയാണ്.
വിവിധ സംഘടനകളിലെ ദീർഘകാല പ്രവർത്തനപരിചയവും മികച്ച നേതൃത്വപാടവവും സംഘടനാ മികവും കൈമുതലായ ഷാന്റി വർഗീസിന്റെ തെരഞ്ഞെടുപ്പ് ഫോമാ സൺഷൈൻ റീജിയണിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും പുതിയ ദിശാബോധവും നൽകുമെന്ന് നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് കുര്യൻ വർഗീസ് അഭിപ്രായപ്പെട്ടു.
ഷാന്റി വർഗീസിനുള്ള ഈ എൻഡോഴ്‌സ്‌മെന്റ് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡും ഉൾപ്പെടെയുള്ള എല്ലാ കമ്മിറ്റി അംഗങ്ങളും ഐകകണ്ഠേന അംഗീകരിച്ചതാണെന്നും പ്രസിഡന്റ് അറിയിച്ചു.






Leave a comment