അമേരിക്കൻ വാർത്ത

രാമായണ മാസാചരണത്തിന് മുന്നോടിയായി കെ.എച്ച്.എൻ.എ ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), രാമായണ മാസാചരണത്തിന് മുന്നോടിയായി പ്രത്യേക ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു. 2026 ജൂലായ് 12 ഞായറാഴ്ച രാവിലെ 11:30ന് EST / രാത്രി 9:00ന് IST ന് Zoom മുഖേനയാണ് പരിപാടി നടക്കുക.

പ്രശസ്ത എഴുത്തുകാരനും കവിയും വിവർത്തകനുമായ ഡോ. എ. പി. സുകുമാർ, സുകുമാർ കാനഡ, തന്റെ “Ramayanam – A Concise Rendering” എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും. പതിനാറ് പുസ്തകങ്ങളുടെ രചയിതാവായ ഡോ. സുകുമാർ, ചിത്രങ്ങളുടെയും ലളിതമായ വിവരണങ്ങളുടെയും സഹായത്തോടെ രാമായണത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സന്ദേശം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും.

ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ കർക്കിടക മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ രാമായണ മാസമായി ആചരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ KHNAയും ഈ വർഷവും രാമായണ മാസത്തിൽ എല്ലാ ദിവസവും ഓൺലൈൻ രാമായണ പാരായണം സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി അൻപതോളം പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ആത്മാവും സാരവും നിലനിർത്തി, കർക്കിടക മാസത്തിലെ മുപ്പത് ദിവസങ്ങളിൽ വായിച്ചു തീർക്കാവുന്ന രീതിയിൽ സംക്ഷിപ്തമായി രൂപകൽപ്പന ചെയ്ത കൃതിയാണ് ഡോ. സുകുമാറിന്റെ ചിത്രരാമായണം. മൂലഗ്രന്ഥത്തിന്റെ സാരാംശം നഷ്ടപ്പെടാതെ ലളിതവും വ്യക്തവുമായ ഭാഷയിൽ നിത്യപാരായണ ഭാഗങ്ങൾ അവതരിപ്പിക്കുന്ന ഈ കൃതി, എല്ലാ പ്രായക്കാരെയും രാമായണത്തിന്റെ ആത്മീയ ലോകത്തിലേക്ക് ക്ഷണിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച “Ramayanam – A Concise Rendering” എന്ന പുസ്തകം Amazon-ൽ ലഭ്യമാണ്. മലയാളത്തിലുള്ള ചിത്രരാമായണം ഗുരുവായൂരിലെ തീരഭൂമി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകം എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിന് പകരമല്ല; മറിച്ച്, അനശ്വരമായ രാമായണത്തെ കൂടുതൽ ആഴത്തിൽ വായിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന ഒരു സഹായക കൃതിയാണെന്നും സംഘാടകർ വ്യക്തമാക്കി.

രാമായണ മാസാചരണത്തിന്റെ ഭാഗമായി കുടുംബങ്ങളെയും യുവതലമുറയെയും ആത്മീയ വായനയിലേക്കും നിത്യധ്യാനത്തിലേക്കും അടുപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് KHNA ആത്മീയ സമിതി അറിയിച്ചു. എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ KHNA ക്ഷണിക്കുന്നു.

Zoom Meeting ID: 893 5777 6193
Passcode: 649083

കൂടുതൽ വിവരങ്ങൾക്ക്: ഗോപിനാഥ പിള്ള — +1 (832) 938-6427

  • Report ഡോ. എ. പി. സുകുമാർ | കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...