അമേരിക്കൻ വാർത്ത

29-ാമത് കെ.ഇ.സി.എഫ് സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 7 മുതൽ 9 വരെ ഡാളസ്സിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ (സംയുക്ത സുവിശേഷ കൺവെൻഷൻ) 2026 ആഗസ്റ്റ് 7, 8, 9 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത്.

2026 ആഗസ്റ്റ് 7, 8, 9  എല്ലാ ദിവസവും വൈകുന്നേരം 6:00 മണി മുതൽ രാത്രി 9:00 മണി വരെ നടക്കുന്ന കൺവെൻഷനിൽ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.

ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള “Loss & Redemption” (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം.

ഡാളസ് ഫോർട്ട് വർത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ  സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കെ.ഇ.സി.എഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പ്രസിഡന്റ്: വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ,വൈസ് പ്രസിഡന്റ്: റവ. ഫാ. ബേസിൽ അബ്രഹാം,ജനറൽ സെക്രട്ടറി: മിസ്റ്റർ അലക്സ് അലക്സാണ്ടർ,ട്രഷറർ: മിസ്റ്റർ അലക്സ് പള്ളിവതുക്കൽ,ജോൺ തോമസ്, മിസ്സിസ് ലിൻഡ സൈമൺ മാത്യു,റവ . ഫാ. എബ്രഹാം വി. സാംസൺ, റവ. ഫാ. ബിൻസ് ചേത്തലിൽ, റവ. ഫാ. ബൈജു ഈപ്പൻ, റവ. ഫാ. മാർട്ടിൻ ബാബു, റവ. ഫാ. പോൾ സി. തോറ്റക്കാട്ട് എന്നിവരുൾപ്പെടെയുള്ള വിപുലമായ കമ്മിറ്റിയാണ് കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ കൺവെൻഷൻ ശുശ്രൂഷകൾ റെഡ് സ്റ്റുഡിയോയുടെ  സഹകരണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം (Livestream) സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത കൺവെൻഷനിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...