അമേരിക്കൻ വാർത്തകായികം

പീറ്റർ കുളങ്ങരയും സിറിയക്‌ കൂവക്കാട്ടും എൻ കെ ലൂക്കോസ് മെമ്മോറിയൽ വോളി ടൂർണമെന്റ് അഡ്വൈസറി ചെയേഴ്‌സ്

ചിക്കാഗോ : 19-ാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമന്റിന്റെ അഡൈ്വസറി ചെയേഴ്‌സായി ശ്രീ. പീറ്റര്‍ കുളങ്ങരയെയും ശ്രീ. സിറിയക് കൂവക്കാട്ടിനെയും തെരഞ്ഞെടുത്തു. സെപ്റ്റംബര്‍ 5-ാം തീയതി ബെന്‍സന്‍ വില്ലയിലെ എനര്‍ജി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ച് നടത്തപ്പെടുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ നല്ല നടത്തിപ്പിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഈ അഡൈ്വസറി കമ്മിറ്റിയായിരിക്കും.

2004 ല്‍ ചിക്കാഗോയില്‍ വച്ച് തുടക്കം കുറിച്ച എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ നാളിതു വരെ നടന്ന എല്ലാ ടൂര്‍ണമെന്റുകളിലും സുപ്രധാന പങ്കു വഹിച്ചവരാണ് ഇരുവരും. നോര്‍ത്ത് അമേരിക്കന്‍ മലയാളി വോളിബോള്‍ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇവരുടെ കീഴില്‍ ടൂര്‍ണമെന്റ് ചെയര്‍മാനായി ശ്രീ. ജിനു പുന്നശ്ശേരിയും ജനറല്‍ കണ്‍വീനറായി ശ്രീ. മാത്യു തട്ടാമറ്റവും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ കായികപ്രേമികളെ സെപ്റ്റംബര്‍ 5-ാം തീയതി നടക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക് സംഘാടകസമിതി സ്വാഗതം ചെയ്യുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...