അമേരിക്കൻ വാർത്ത

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി

ഡാലസ് ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ വെച്ച് നടത്തുന്ന രാജ്യാന്തര 56 ചീട്ടുകളി മത്സര മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ടൂർണമെന്റിലേക്ക് ഇതിനോടകം തന്നെ നിരവധി ടീമുകൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

കളിയിൽ വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ ക്യാഷ് അവാർഡുകളും സമ്മാനിക്കുന്നതായിരിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി ചീട്ടുകളി പ്രേമികളും ഈ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കാൻ എത്തും.

1999-ൽ ഡിട്രോയിറ്റിൽ തുടക്കം കുറിച്ച ഈ ബൗദ്ധിക വിനോദം, ഇന്ന് ലോകമെമ്പാടുമുള്ള മലയാളി ചീട്ടുകളി പ്രേമികളുടെ ഏറ്റവും വലിയ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ ഉറപ്പുവരുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വർദ്ധിപ്പിക്കുക’ അതോടൊപ്പം സൗഹൃദം പുതുക്കുക, അതുവഴി പൊതുവായ വിഷയങ്ങളിൽ ആശയവിനിമയം സാധ്യമാക്കുക എന്നിവയാണ് സംഘാടകർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ദേശീയ ഭാരവാഹികളുമായി ബന്ധപ്പെടുക:

ദേശീയ കോ-ഓർഡിനേറ്റർമാർ:
മാത്യു ചെരുവിൽ (ചെയർപേഴ്സൺ, ഡെട്രോയിറ്റ്) – (586) 206-6164
കുര്യൻ നെല്ലാമറ്റം (വൈസ് ചെയർമാൻ, ചിക്കാഗോ) – (630) 664-9405
സാം ജെ. മാത്യു (കാനഡ) – (416) 893-5862
രാജൻ മാത്യു (ഡാളസ്) – (469) 855-2733
നിതിൻ ഈപ്പൻ (കണക്റ്റിക്കട്ട്) – (203) 298-8096
സാബു സ്കറിയ (ഫിലഡൽഫിയ) – (267) 980-7923

ദേശീയ സാങ്കേതികവിഭാഗം കോ-ഓർഡിനേറ്റർമാർ:
ബിനോയ് ശങ്കരത്ത് (വാഷിംഗ്ടൺ ഡി.സി) – (703) 981-1268
ആൽവിൻ ഷിക്കോർ (ചിക്കാഗോ) – (630) 274-5423

ഡാളസ് 2026 ടൂർണമെന്റ് കോ-ഓർഡിനേറ്റർമാർ:
ഷാജി പഴുക്കായിൽ (ചെയർപേഴ്സൺ) – (972) 768-1454
ഷിബു ജെയിംസ് (ടൂർണമെന്റ് കോർഡിനേറ്റർ) – (469) 774-3339

ഓൺലൈൻ രജിസ്ട്രേഷനായി വെബ്സൈറ്റ് സന്ദർശിക്കുക: 
www.56international.com

  • Report മാർട്ടിൻ വിലങ്ങോലിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...