അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയുടെ അമ്പത്തഞ്ചാം പെരുന്നാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയുടെ 55-ാം പെരുന്നാള്‍ ജൂണ്‍ മാസം 27-ാം തീയതി ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാന, നേര്‍ച്ച വിളമ്പ്, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവയോടുകൂടി പര്യവസാനിച്ചു.

ഈവര്‍ഷത്തെ പെരുന്നാളിന്റെ മുഖ്യകാര്‍മികനായി റവ.ഫാ. കെ.പി. വര്‍ഗീസ് ശുശ്രൂഷകള്‍ നിര്‍വഹിച്ചു. മുന്‍ വികാരി വെരി റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ, ഇടവക വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

ഈവര്‍ഷത്തെ പെരുന്നാള്‍ കോര്‍ഡിനേറ്ററായി റോയി പി. ഏബ്രഹാം പ്രവര്‍ത്തിച്ചു. പെരുന്നാള്‍ ഭംഗിയായി നടത്തുവാന്‍ സഹായിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും, പ്രത്യേകിച്ച് ക്വയര്‍ ഗ്രൂപ്പിന് ഇടവക വികാരി ജോബ്‌സണ്‍ കോട്ടപ്പുറം അച്ചന്‍ നന്ദി പ്രകാശിപ്പിച്ചു. 

Report ജെയിംസ് മാത്യു (പി.ആര്‍.ഓ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...