അമേരിക്കൻ വാർത്ത

ഏജി കോണ്‍ഫറന്‍സ് (AGIFNA) ജൂലൈ 23 മുതല്‍ ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യന്‍ ഫെലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്ക (AGIFNA)യുടെ 2026-ലെ ദേശീയ കോണ്‍ഫറന്‍സ് ജൂലൈ 23 –  മുതല്‍ 26 – വരെ ടെക്‌സാസിലെ ഹൂസ്റ്റണ്‍ പട്ടണത്തില്‍  മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലില്‍ നടക്കും.

”പ്രെസെര്‍വ് ദി അനോയ്ന്റിംഗ്” (മത്തായി 25:8-9) എന്നതാണ് സമ്മേളനത്തിന്റെ തീം. നാല് ദിവസങ്ങളിലായി ആത്മീയ ആരാധന, പ്രസംഗങ്ങള്‍, പ്രാര്‍ത്ഥന, കുടുംബസംഗമം, യുവജന-കുട്ടികളുടെ പ്രത്യേക സെഷനുകള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തില്‍ റവ. ജോ തോമസ്, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരുപ് അല്‍ഫോന്‍സ്, റവ. ഡോ. ടി. ജെ. സാമുവേല്‍, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിന്‍ ബാച്ചിലര്‍, റവ. ദിലീപ് ത്യാഗരാജ്, സിസ്റ്റര്‍ ഡോ. ആഷ്ലി  പ്രത്യാശ്, റവ. ജോണ്‍ തോമസ്, റവ. ജോര്‍ജ് പി. ചാക്കോ, റവ. ഡോ. കോശി വൈദ്യന്‍, റവ. ബോവാസ് മാത്യു, സിസ്റ്റര്‍ ഡോ. ഗ്രേസ് ഗീവര്‍ഗീസ്, പ്രൊഫ. എലിസബത്ത് സൈമണ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ശുശ്രൂഷിക്കും.

ഹൂസ്റ്റണ്‍ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലില്‍ നടക്കുന്ന ഈ കോണ്‍ഫറന്‍സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി  സംഘാടകര്‍ അറിയിച്ചു.
വാര്‍ത്ത: പ്രസാദ്  തീയാടിക്കല്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...