അമേരിക്കൻ വാർത്ത

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ന്യൂജേഴ്‌സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ മാസം 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ ന്യൂജേഴ്‌സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും, ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ട്, ട്രഷറാര്‍ സിമി ജോസഫ്, ജോയിന്റ് സെക്രട്ടറി റവ.ഫാദര്‍ ബെല്‍സണ്‍ കുര്യാക്കോസ്, ജോയിന്റ് ട്രഷറാര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയില്‍ വരുന്ന ശ്രേഷ്ഠ ബാവയോടുള്ള ആദരസൂചകമായി 22-ാം തീയ്യതി ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന ബാങ്ക്വറ്റില്‍ എല്ലാവരും പങ്കാളികളാണമെന്ന് സംഘാടകര്‍ അറിയിച്ചു.

അഭിവന്ദ്യ മോര്‍ ദീവന്നാസിയോസ് യൂഹാനോന്‍ കാവാക്ക് മെത്രാപ്പോലീത്ത(സിറിയക് ഓര്‍ത്തഡോക്‌സ് ഈസ്‌റ്റേണ്‍ ഭദ്രാസനം), അഭിവന്ദ്യ ഡോ. അയൂബ് മോര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്ത ക്‌നാനായ അതിഭദ്രാസനം) എന്നിവര്‍ ഈ ഫാമിലി കോണ്‍ഫറന്‍സില്‍ വിശിഷ്ടാത്ഥികളായിരിക്കും. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ കീനോട്ട് സ്പീക്കര്‍ ആസ്‌ട്രേലിയായില്‍ നിന്നുമുള്ള റവ.ഫാ.ജേക്കബ് ജോസഫ് പി.എച്ച്.ഡി. ആയിരിക്കും.

യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍. അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍'(യെശയ്യ 55.6) എന്നുള്ളതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ചിന്താവിഷയം. ഈ വര്‍ഷത്തെ യൂത്ത് സ്പീക്കര്‍ റവ.ഫാദര്‍ ജോസഫ് ഷമ്മാസ് ആയിരിക്കും. വളരെ പരിമിതമായ സീറ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ ജൂലൈ 15-ാം തീയതി വരെ നടത്താവന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.

ആത്മീയത നിറഞ്ഞുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ വിവിധങ്ങളായ ധാരാളം കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ച വൈകീട്ട് നടക്കുന്ന അനുമോദന സമ്മേളനത്തിലും ബാങ്ക്വറ്റിലും ശ്രേഷ്ഠ ബാവയോടൊപ്പം വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, സ്റ്റേറ്റ്, കൗണ്ടി പ്രതിനിധികളും, സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്.

ഈ കുടുംബസംഗമവും, സ്വീകരണവും ചരിത്രവിജയമാക്കി മാറ്റുവാന്‍ നിങ്ങളേവരേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും, ജനറല്‍ കണ്‍വീനര്‍ റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ടും, ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫും, കൗണ്‍സില്‍ അംഗങ്ങളും അറിയിച്ചു.

  • Report വര്‍ഗീസ് പാലമലയില്‍ (പി.ആര്‍.ഓ.)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...