അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം: കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട് മുഖ്യാതിഥി

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരുന്ന ഇടവകദിനം 2026 ജൂലൈ 12 ഞായറാഴ്ച വൈവിധ്യമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ ചടങ്ങുകളില്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവനും മാര്‍പ്പാപ്പായുടെ യാത്രകളുടെ കോര്‍ഡിനേറ്ററും മലയാളിയും ആയ കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട് മുഖ്യ അതിഥി ആയി പങ്കെടുക്കും. 

രാവിലെ 9:45നു കര്‍ദിനാളിന് ഇടവകയുടെ ഔദ്യോഗികമായ സ്വീകരണം നല്‍കും. തുടര്‍ന്ന് പത്തുമണിക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കുര്‍ബാനക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍, ബെന്‍സെന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഇടവകയില്‍ 2025-26 വര്‍ഷത്തില്‍ വിവാഹിതരായ നവദമ്പതികളെയും വിവാഹത്തിന്റെ 25, 50 വര്‍ഷത്തെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, ദാമ്പത്യത്തില്‍ 50 വര്‍ഷത്തില്‍ കൂടുതല്‍ പൂര്‍ത്തിയാക്കിയ ദമ്പതികളെയും ആദരിക്കും. തുടര്‍ന്ന് 2026 വര്‍ഷം ഹൈസ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ ഡിഗ്രി പ്രോഗ്രാംസ് എന്നിവയില്‍ നിന്നും പാസ്സായ എല്ലാ ബിരുദധാരികളെയും അനുമോദിക്കും. ഇടവകയുടെ സ്ഥാപനത്തിനും മുന്‍വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഭാരവാഹികളെ തദവസരത്തില്‍ കര്‍ദിനാള്‍ പരിചയപ്പെടും.

തുടര്‍ന്ന് ക്‌നാനായ പാരമ്പര്യപ്രകാരമുള്ള സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

വൈവിധ്യമാര്‍ന്ന ഇടവക ദിനത്തിന്റെ പരിപാടികള്‍ക്ക് മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍സ് ആയ ബിജു പൂത്തുറ, അലക്‌സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തന്‍പുര എന്നിവരും വുമണ്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ ജയ കുളങ്ങര, റെജിമോള്‍ വല്ലൂര്‍, ലിസി മുല്ലപ്പള്ളി എന്നിവരും പാരീഷ് കൗണ്‍സില്‍ മെമ്പര്‍ ജോബില്‍ ചോരത്ത്, കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, സെക്രട്ടറി സണ്ണി മേലേടം, പി.ആര്‍.ഓ റോയി ചേലമലയില്‍, സി.ശാലോം, സി. ജെസീന എന്നിവരും നേതൃത്വം നല്‍കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...