കൗതുകങ്ങൾചരമം

മിറർ ഇമേജ് റൈറ്റിംഗിൽ വിദഗ്ധനായ പി.പി. റാഫേൽ അന്തരിച്ചു

പെരുമ്പാവൂർ: കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ (മിറർ ഇമേജ് റൈറ്റിങ്) വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ (ത്രീഡി ബേബി-74) അന്തരിച്ചു. കളമശേരി എച്ച്.എം.ടി.യിൽ 30 വർഷം മെഷിനിസ്റ്റായിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, അറബി എന്നീ ഭാഷകളിൽ അഞ്ചുതരത്തിൽ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. വലതുകൈകൊണ്ടും ഇടതുകൈകൊണ്ടും ഒരേ സമയം, ഒരേ വേഗത്തിൽ, വ്യത്യസ്ത ഭാഷകളിൽ മിറർ ഇമേജ് ശൈലിയിൽ എഴുതാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.

ഇരുകൈകളും ഉപയോഗിച്ച് ഒരേസമയം വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്ത വിഷയങ്ങൾ എഴുതുക, ചുണ്ടുകളും കാൽവിരലുകളുംകൊണ്ട് അക്ഷരങ്ങൾ കുറിക്കുക, കണ്ണുകെട്ടി എഴുതുക, വർത്തമാനപത്രങ്ങളും മ്യൂസിക്കൽ കീബോർഡും തിരിച്ചുപിടിച്ചു വായിക്കുക തുടങ്ങിയവ ബേബിയുടെ പ്രകടനങ്ങളാണ്. 2007-ൽ ഇന്ത്യൻ ട്രേഡ് ഫെയർ ഫൗണ്ടേഷന്റെ റൈറ്റിങ് വിസാർഡ് അവാർഡും ലിംക ബുക്ക് ഓഫ് റെക്കോഡും നേടിയിട്ടുണ്ട്. ആയത്തുപടിയിൽ ത്രീഡി എന്ന പേരിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു.

ഭാര്യ: ആലുവ മുളവരിക്കൽ കുടുംബാംഗം വൽസ. മക്കൾ: ധന്യ, ധവാൻ, ദിവ്യ. മരുമക്കൾ: സ്റ്റെഫി (കണിയൊടിക്കൽ, ചുണങ്ങംവേലി), ജിനോ (മോളത്ത്, ആനിക്കാട്, മൂവാറ്റുപുഴ), പരേതനായ സുനിൽ (കടവന്ത്ര പൈനന്തറ കുടുംബാംഗം). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് ആയത്തുപടി നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...