കേരള വാർത്തകൗതുകങ്ങൾസിനിമ

ദുബായില്‍ 3 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി പേളി മാണി

മലയാളികൾക്കിടയിൽ ഏറെ പരിചിതയായ ഇൻഫ്‌ളുവൻസറാണ് പേളി മാണി. പേളിയുടെ വീഡിയോകൾക്ക് നിരവധി ആരാധകർ കേരളത്തിലും പുറത്തുമായി ഉണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാനമായ നാഴികക്കല്ല് പങ്കുവെച്ചിരിക്കുകയാണ് പേളി. ദുബായിൽ സ്വന്തമായി ആഡംബര അപ്പാർട്ട്‌മെന്റ് വാങ്ങിയ കാര്യം പുതിയ വീഡിയോയിലൂടെ പേളി ആരാധകരുമായി പങ്കുവെച്ചു. വീഡിയോയിൽ പറയുന്നത് പ്രകാരം 12.3 ലക്ഷം ദിർഹത്തോളം (ഏകദേശം മൂന്ന് കോടി രൂപ) വിലയുള്ള, രണ്ട് കിടപ്പുമുറികളും അടുക്കളയും ബാൽക്കണിയുമുള്ള (2ബിഎച്ച്‌കെ) അപ്പാർട്ട്‌മെന്റാണ് പേളിയും ഭർത്താവ് ശ്രീനിഷും സ്വന്തമാക്കിയത്.

ദുബായ് സൗത്തിലാണ് പേളിയുടെ അപ്പാർട്ട്‌മെന്റ്. അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തിനും ജബൽ അലി തുറമുഖത്തിനും ലുലു ഹൈപ്പർമാർക്കറ്റിനും എക്‌സ്‌പോ സിറ്റിക്കുമെല്ലാം അടുത്താണ് അപ്പാർട്ട്‌മെന്റെന്ന് പേളി പറയുന്നു. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്‌ളോറും കൂടാതെ ആറ് നിലകളാണ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് ഉണ്ടാകുക. 1ബിഎച്ച്‌കെ, 2ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടെ ആകെ 79 യൂണിറ്റുകൾ മാത്രമാണ് ഇവിടെ ഉണ്ടാകുക.

2028-ലാണ് അപ്പാർട്ട്‌മെന്റിന്റെ നിർമാണം പൂർത്തിയാകുക. നിശ്ചിത ശതമാനം തുക നൽകിയാണ് പേളിയും ശ്രീനിഷും അപ്പാർട്ട്‌മെന്റ് ബുക്ക് ചെയ്തത്. ബാക്കി തുക മാസതവണകളായി നൽകും. നിലവിൽ ഷോറിങ്, എക്‌സ്‌കവേഷൻ തുടങ്ങിയ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ പ്രാരംഭ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. അപ്പാർട്ട്‌മെന്റ് നിർമിക്കുന്ന സ്ഥലം പേളി സന്ദർശിക്കുന്നതും വീഡിയോയിൽ കാണാം.

രണ്ട് മക്കൾക്കായുള്ള നിക്ഷേപമായാണ് തങ്ങൾ അപ്പാർട്ട്‌മെന്റ് വാങ്ങുന്നതെന്ന് വീഡിയോയിൽ പേളി മാണി പറയുന്നു. അപ്പാർട്ട്‌മെന്റിന്റെ പ്ലാനും പേളി മാണി വീഡിയോയിൽ കാണിക്കുന്നുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...