അമേരിക്കൻ വാർത്തചരമം

ഒഹായോയിലെ ഹോട്ടലിൽ തീപിടിത്തം: ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

ഒഹായോയിലെ വൂസ്റ്ററിലുള്ള ‘ഇക്കോണോ ലോഡ്ജ്’ മോട്ടലിലുണ്ടായ അതിദാരുണമായ തീപിടിത്തത്തിൽ ഗുജറാത്ത് സ്വദേശികളായ മൂന്നംഗ ഇന്ത്യൻ കുടുംബം ശ്വാസംമുട്ടി മരിച്ചു.  ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹിനാബെൻ, മകൾ ഇഷാനി(20) എന്നിവരാണ് മരിച്ചത്.

ഗുജറാത്തിലെ ഖേദ ജില്ലയിലെ നഡിയാദ് സ്വദേശികളായ ഇവർ രണ്ട് വർഷം മുൻപാണ് യുഎസിലേക്ക് കുടിയേറിയത്. ഹിതേഷ്ഭായ് ജോലി ചെയ്തിരുന്ന ഇതേ മോട്ടലിൽ തന്നെയാണ് കുടുംബം താമസിച്ചിരുന്നതും. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കെട്ടിടത്തിൻ്റെ മേൽക്കൂരയിൽനിന്ന് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. തുടർന്ന് അ​ഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. എന്നാൽ, കെട്ടിടത്തിനുള്ളിൽ അകപ്പെട്ട ഹിതേഷും കുടുംബവും മരണപ്പെട്ടിരുന്നു.

മേൽക്കൂരയിൽനിന്ന് തീയും പുകയും പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഹിതേഷ് റിസപ്ഷനിൽ വിളിച്ച് സഹായംതേടിയിരുന്നതായാണ് വിവരം. തുടർന്ന് ഇവരോട് അവിടെത്തന്നെ നിൽക്കാനും കുളിമുറിയിൽ കയറി വെള്ളം തുറന്നുവിടാനുമായിരുന്നു നിർദേശിച്ചത്. ഇതനുസരിച്ച് കുടുംബം   കുളിമുറിയിൽ അഭയം തേടിയെങ്കിലും, രക്ഷാപ്രവർത്തകർക്ക് സമയത്തിന് ഇവരുടെ മുറിയിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മൂവരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.  തീ നിയന്ത്രണവി​ധേയമാക്കി രക്ഷാപ്രവർത്തകർ അകത്തുകടന്നപ്പോഴേക്കും മൂവരെയും മരിച്ചനിലയിലാണ് കണ്ടത്.  

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...