അമേരിക്കൻ വാർത്ത

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, ഫിലാഡല്‍ഫിയ റീജിയന്റെ മീറ്റിംഗ് നടത്തി

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, ഫിലാഡല്‍ഫിയ റീജിയന്റെ മീറ്റിംഗ് ജൂണില്‍ പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാന്റെ ഭവനത്തില്‍ വെച്ച് നടത്തി.

ഈ മീറ്റിംഗില്‍ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ് ജോസഫ് മിനിറ്റ്‌സ് വായിച്ചു പാസാക്കി. ട്രഷറര്‍, തോമസ് പോള്‍ 2025 ലെ കണക്കും 2026 ലെ ബഡ്ജറ്റും അവതരിപ്പിച്ചു പാസാക്കി.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല 2025-ല്‍ കിട്‌നി ഡയാലസീസ് ചെയ്യുന്ന തിരുവല്ല സ്വദേശിയ്ക്ക് സാമ്പത്തിക സഹായം നല്‍കി. ഈ വര്‍ഷം(2026) തിരുവല്ലാ ലൈഫ് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ചെന്നിത്തലയില്‍ നടത്തുന്ന ഡയാലിസീസ് യൂണിറ്റിന് മാര്‍ ഒസ്ത്താത്തിയോസ് ഗുരുകുലം ഫൗണ്ടേഷന് വലിയ ഒരു തുക നല്‍കി സഹായിച്ചു.
2026 ലെ കേരളത്തിലെ അസംബ്ലി ഇലക്ഷനില്‍ തിരുവല്ലായില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിജയിച്ച ശ്രീ. വര്‍ഗീസ് മാമന്‍ എം.എല്‍എ.യുടെ വിജയത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലായുടെ സന്തോഷവും എല്ലാ വിധ മംഗങ്ങളും നേര്‍ന്നുകൊണ്ട് ഫിലിപ്പോസ് ചെറിയാനും തോമസ് പോളും സംസാരിച്ചു. സെക്രട്ടറി ജോര്‍ജ് ജോസഫ് പ്രമേയം പാസാക്കുകയും മിനിറ്റ്‌സ് രേഖപ്പെടുത്തുകയും ചെയ്തു.

2026 ജൂലൈയില്‍ 250 വര്‍ഷം കഴിഞ്ഞും അമേരിക്കന്‍ ഇന്‍ഡിപെന്‍ഡെന്‍സ് ആഘോഷിക്കുന്നതിനും മീറ്റിംഗും നടത്തുന്നതിനും തീരുമാനിച്ചു.

വിഭവ സമൃദ്ധമായ അത്താഴത്തോടുകൂടി മീറ്റിംഗ് പരിയവസാനിച്ചു.

  • Report തോമസ് പോള്‍ ട്രഷറര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...