അമേരിക്കൻ വാർത്ത

ഫൊക്കാന തിരഞ്ഞെടുപ്പ് :ടീം ഇൻറ്റഗ്രിറ്റിക്ക് ചിക്കാഗോയിൽ അത്യുജ്ജ്വലമായ സ്വീകരണം

ഫൊക്കാന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഷിക്കാഗോയിൽ എത്തിച്ചേർന്ന നേതാക്കൾക്ക് ഷിക്കാഗോയിലെ ഫൊക്കാന പ്രവർത്തകരും നേതാക്കളും ഡെലിഗേറ്റുകളും ചേർന്ന് അത്യുജ്ജ്വലമായ സ്വീകരണം നൽകി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആന്റോ വർക്കി, നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ഷൈമി ജേക്കബ്, ഷിക്കാഗോയിൽ നിന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സന്തോഷ് നായർ എന്നിവർക്കാണ് ഷിക്കാഗോയിലെ ഫൊക്കാന പ്രവർത്തകരും നേതാക്കളും ഡെലിഗേറ്റുകളും ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകിയത്.

പ്രസിഡണ്ട്‌ സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പാണ് ആദ്യം കോട്ടയം ക്ലബ്‌ ഹാളിൽ തിങ്ങി നിറഞ്ഞു നിന്നിരുന്ന ഫൊക്കാന പ്രവർത്തകരോടും നേതാക്കളോടും സംസാരിച്ചത്. വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തെ ഫൊക്കാനയോടൊപ്പം ചേർത്ത് നിർത്തി ഈ പ്രദേശങ്ങളിലെ ഏറ്റവും കഴിവുറ്റ മലയാളി നേതാക്കളെ ഒരുമിപ്പിച്ചു നിർത്തി ശക്തമായ മലയാളി സമൂഹമായി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് നമ്മുടെ ലക്ഷ്യം. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരായ നൂറ് മലയാളികളെ കണ്ടെത്തി അവരെ ആദരിക്കുക എന്നുള്ളതും നമ്മളുടെ ലക്ഷ്യമാണ്. മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനായി അവരെ മലയാളി സമൂഹത്തിന്റെ മുഖധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ബൃഹത്തായ പദ്ധതികൾ ടീം ഇൻറ്റഗ്രിറ്റി ആവിഷ്കരിച്ചിട്ടുണ്ടെന്നും പ്രസംഗത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥി പിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി.

മലയാളി അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, മത-സാമൂഹിക കൂട്ടായ്മകൾ എന്നിവ വഴി പുതിയ കുടിയേറ്റക്കാർക്ക് പിന്തുണയും ഐക്യവും നൽകാൻ ടീം ഇൻ്റഗ്രിറ്റിക്ക് കഴിയുമെന്നും,ഇത് സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കുമെന്നും ജനറൽ സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി ഇത്രയേറെ പദ്ധതികൾ കൊണ്ടുവന്നിട്ടുള്ളത് ഇപ്പോഴത്തെ കമ്മറ്റിയാണ്. അവർ കൊണ്ടുവന്നിട്ടുള്ള ഫൊക്കാന മെഡിക്കൽ കാർഡ് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പ്രിവിലേജ് കാർഡ് കൂടുതൽ എയർപോർട്ടുകളിലേക്ക് വ്യാപിപ്പിക്കുവാനും, ഈ ഭരണസമിതി തുടങ്ങിയിട്ടുള്ള ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് കൂടുതൽ പ്രദേശങ്ങളിൽ തുടങ്ങുവാനും ടീം ഇൻറ്റഗ്രിറ്റി പ്ലാൻ ചെയ്തിട്ടുണ്ടന്നും സന്തോഷ്‌ നായർ പറഞ്ഞു.

ഫൊക്കാനയുടെ വരുവചലവ് കണക്ക് കൂടുതൽ സുതാര്യമാക്കുന്നതിന് വേണ്ടി അക്കൗണ്ടിംഗ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ആക്കുവാൻ ആലോചനയിലുണ്ടെന്ന് ട്രഷറർ സ്ഥാനാർത്ഥി ആന്റോ വർക്കി പ്രസംഗത്തിൽ പറഞ്ഞു. ഫൊക്കാന കേരളത്തിൽ തുടങ്ങി വെച്ചിരിക്കുന്ന ഭവന നിർമ്മാണ പദ്ധതി എല്ലാ തടസ്സങ്ങളും മാറ്റി ഫണ്ട് സമാഹരിച്ച് ഊർജിതമായി ഉടൻതന്നെ തുടങ്ങാനാണ് പദ്ധതി ഇട്ടിരിക്കുന്നത് എന്നും ആന്റോ വർക്കി എടുത്ത് പറഞ്ഞു.

റീജിയനുകളുമായി സഹകരിച്ച് കൂടുതൽ കലാ കായിക മത്സരങ്ങൾ തുടങ്ങുമെന്നും നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്ന ഷൈമി ജേക്കബ് പറഞ്ഞു. യുവസംരഭകർക്കുവേണ്ടി ലീഡർഷിപ്പ് ക്യാമ്പ്, നെറ്റ്‌വർക്ക് റിട്രീറ്റ്, കരീയർ കോൺഫറൻസ് തുടങ്ങിയവ ഊർജിതമാക്കുവെന്നും ഷൈമി കൂട്ടിച്ചേർത്തു. ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് റീജിനൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ജോൺസൻ കാരിക്കൽ പറഞ്ഞു. സ്പെല്ലിങ് ബീ, വോളിബാൾ മത്സരങ്ങൾ നടത്തുവാൻ പ്ലാൻ ഇട്ടിട്ടുണ്ടന്നും പറഞ്ഞു. ഫൊക്കാന മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്‌ ജൈബു മാത്യു കുളങ്ങര, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്‌ പ്രവീൺ തോമസ്, അനിൽകുമാർ പിള്ള, ജോർജ് പണിക്കർ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് പ്രസംഗിച്ചു.

ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻറ്റ് ജിതേഷ് ചൂങ്കത്ത്, കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ്റ് ആന്റോ കവലക്കൽ, കേരള കൾച്ചറൽ സെന്ററിന് വേണ്ടി ജോസ് ചെന്നിക്കര, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ്റ് വിജി എസ്. നായർ യുനൈറ്റഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ്റ് സൈമൺ പള്ളക്കുന്നൽ, ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ്റ് ടോമി അമ്പനാട്ട്, വുമൺസ് ഫോറം റീജിയണൽ കോർഡിനേറ്റർ സുജാ ജോൺ,സാബു തോമസ്, ടോമി മേതിപാറ തുടങ്ങിയവർ ടീം ഇൻറ്റഗ്രിറ്റിയ്ക്ക് പൂർണ പിന്തുണ അറിയിച്ചുകൊണ്ട് സംസാരിച്ചു.സുബാഷ് ജോർജ്, ജോഷി പുത്തുരാൻ, രവി കുട്ടപ്പൻ, സായ് പുല്ലാപ്പള്ളി, അനിൽകൃഷ്ണൻ, സേവിയർ ഒരവനകളത്തിൽ , നിരൻ ജോർജ്, ബൈജു കണ്ടത്തിൽ, രജു ചെറിയാൻ, മനോജ്‌ കോട്ടപ്പുറം, ഹെരാൾഡ് ഫിഗിരദോ, ജോർജ് കുട്ടി  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്യം കൊടുത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...