അമേരിക്കൻ വാർത്ത

ഫെയ്ത്ത് ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡിൽ ജൂലൈ 3–5 വരെ സെമിനാർ

അലൻ, ടെക്സസ്: ഫെയ്ത്ത് ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡ് (Faith Tabernacle Church of God), അലനിൽ ജൂലൈ 3 മുതൽ 5 വരെ മൂന്നു ദിവസത്തെ “അപ്പോളജറ്റിക്സ് സെമിനാർ” സംഘടിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ, ബൈബിൾ സത്യങ്ങൾ, സമകാലിക വെല്ലുവിളികൾക്ക് വചനാടിസ്ഥാനത്തിലുള്ള മറുപടി എന്നിവ വിഷയമാക്കി നടക്കുന്ന സെമിനാറിൽ പ്രശസ്ത ബൈബിൾ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യപ്രഭാഷകനായിരിക്കും.

സെമിനാർ ജൂലൈ 3 (വെള്ളി) വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ജൂലൈ 4 (ശനി) രാവിലെ 10 മണിക്കും വൈകിട്ട് 6:30-നും പ്രത്യേക ക്ലാസുകളും സന്ദേശങ്ങളും നടക്കും. ജൂലൈ 5 (ഞായർ) രാവിലെ 9:30-ന് ബൈബിൾ പഠനവും ആരാധനാ ശുശ്രൂഷയും ഉണ്ടായിരിക്കും.

വിശ്വാസത്തെ ആഴത്തിൽ മനസ്സിലാക്കുവാനും ബൈബിൾ സത്യങ്ങളെ യുക്തിപൂർവം അവതരിപ്പിക്കുവാനും ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ സെമിനാർ പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു. ടെക്സസിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളെയും യുവജനങ്ങളെയും കുടുംബങ്ങളെയും സെമിനാറിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ സഭാ നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഫിന്നി വർഗീസ് – (469) 640-1020
Faith Tabernacle Church of God
200 W. Boyd Drive, Allen, Texas 75013

  • Report പ്രസാദ് തീയാടിക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...