അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ – റവ.ഏബ്രഹാം വി സാംസൺ മുഖ്യ പ്രഭാഷണം നടത്തും

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026-ലെ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ 4 വരെ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക് ഇടവക ദേവാലയത്തിൽ നടക്കും. (5810 Almeda Genoa Rd, Houston, Texas 77048).  

ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവെൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമാ ചർച്ച്  ഓഫ്  ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി റവ.  ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും.  

കൺവെൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും
സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

റവ. ജിജോ എം. ജേക്കബ് (വികാരി) 832-898-8699
റവ. സോനു എസ്. വർഗീസ് (അസി. വികാരി) 713-408-7394
എം. ജോർജ് കുട്ടി – 832-298-8739
ഏബ്രഹാം ഇടിക്കുള – 713-614-9381
ഏബ്രഹാം മാത്യു (ജോയ് മണ്ണിൽ) – 281-745-1459

  • Report ജീമോൻ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...