അമേരിക്കൻ വാർത്ത

മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാളും കണ്‍വന്‍ഷനും

മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ ജൂലൈ 3, 4 തീയതികളിൽ   (വെള്ളി-ശനി)   നടത്തപ്പെടുന്നു.

അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികനായിരിക്കും. ന്യൂജേഴ്‌സി ഇടവകകളിലെ മറ്റുള്ള വൈദീകരും സന്നിഹിതരാകും.

കൊടിയേറ്റം കഴിഞ്ഞ ഞായറാഴ്ച വികാരി ഫാ. ഷിബു ഡാനിയല്‍ നിര്‍വ്വഹിച്ചു.

ജൂലൈ 1 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ഫാ. ജറി വറുഗീസ് (വികാരി) സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മോണ്ട്) കണ്‍വന്‍ഷന്‍ പ്രസംഗവും, ജൂലൈ 2 വ്യാഴാഴ്ച വൈകുന്നേരം ഫാ.അലക്‌സ് ഏബ്രഹാം (വികാരി, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കണക്ടിക്കട്ട്) കണ്‍വന്‍ഷന്‍ പ്രസംഗവും നിര്‍വ്വഹിക്കും. രണ്ട് പ്രസംഗങ്ങളും സൂമിലായിരിക്കും.

വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് സന്ധ്യാനമസ്‌ക്കാരത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ ഡിവോഷ്ണല്‍ സന്ദേശം.

അത്താഴത്തിന് ശേഷം ക്രൈസ്തവ ഡിവോഷ്ണല്‍ കണ്‍സര്‍ട്ട്, ചുരുങ്ങിയ നിലയിലുള്ള ആകാശക്കാഴ്ച, മെന്‍സ് ഫോറവും, എം.എം.വി.എസും ചേര്‍ന്നൊരുക്കുന്ന തട്ടുകടയും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ അഭിവന്ദ്യ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന.

ഫാ.ഷിബു ദാനിയേല്‍, ബെനോ ജോഷ്വാ സുബിന്‍ ബാബുക്കുട്ടി, ഡോ.ജോളി കുരുവിള, റിനു ചെറിയാന്‍ എന്നിവരും കുടുംബങ്ങളുമാണ് ഇത്തവണ പെരുന്നാള്‍ രക്ഷാധികാരിമാര്‍.

വിവരങ്ങള്‍ക്ക്
സെക്രട്ടറി എല്‍സി തോമസ് (516) 998-5662
ജോയിന്റ് ട്രസ്റ്റി റോഷിന്‍ ജോര്‍ജ് (973) 337-3202

  • Report ജോര്‍ജ് തുമ്പയില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...