അമേരിക്കൻ വാർത്ത

ചിക്കാഗോ പിസിനാക്ക് വ്യാഴാഴ്ച ആരംഭിക്കും; സമ്മേളനം നാഷണൽ കൺവീനർ റവ ജോർജ് കെ സ്റ്റീഫൻസൻ ഉദ്ഘാടനം ചെയ്യും

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിന് വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിക്ക് തുടക്കം കുറിക്കും ഡോ ടൈറ്റസ് ഈപ്പൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം നിർവഹിക്കും. ലോകത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയുടെ സീനിയർ പാസ്റ്റർ ഡോ സതീഷ് കുമാർ, ഡോ റ്റിങ്കു തോംസൺ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന വായന നടത്തും. 

നാഷണൽ കൊയറിനെ ബ്ലെസ്സൻ ബെന്നി പരിചയപ്പെടുത്തും. ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഷേർളി ചിക്കാഗോ രചിച്ച തീം സോങ് ചിക്കാഗോ കൊയർ  ടീം അവതരിപ്പിക്കും. നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സ്വാഗതം ആശംസിക്കും. നാഷണൽ സെക്രട്ടറി സാം മാത്യുവിന്റെ നേതൃത്വത്തിൽ ലോക്കൽ ഭാരവാഹികളും നാഷണൽ കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകും. കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്റെ ആശംസാ സന്ദേശം ഉദ്ഘാടന സമ്മേളനത്തിൽ വായിക്കും. 

ഇംഗ്ലീഷ് സെഷനിലെ പരിപാടികൾക്ക് ഡോ ജോനാഥാൻ ജോർജും ടീമും നേതൃത്വം നൽകും. ലേഡീസിനായി ക്രമീകരിച്ചിരിക്കുന്ന പ്രോഗ്രാമുകൾക്ക് കോർഡിനേറ്റർ ജീന വിൽസൺ നേതൃത്വം നൽകും.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിസിനാക് സമ്മേളനം നടക്കുന്നത്. ചിക്കാഗോ ആതിഥേയത്വം നൽകുന്ന  നാലാമത്തെ കോൺഫറൻസിനാണ് ഷംബർഗ്  കൺവെൻഷൻ സെന്ററിൽ വേദി ഒരുങ്ങുന്നത്.

  • Report കുര്യൻ ഫിലിപ്പ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...